കെ അശോക് കുമാറിന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവാർഡ്

ചെന്നൈ/ടോക്കിയോ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡീസ് ഡയറക്ടർ ശ്രി കെ അശോക് കുമാറിന് (തിരുവനന്തപുരം) ജാപ്പനീസ് വിദേശ മന്ത്രാലയത്തിന്റെ 2024 ലെ കമ്മൻഡേഷൻ അവാർഡ് ലഭിച്ചു. ഈ മാസം 16 നു ചെന്നൈയിലുള്ള ജാപ്പനീസ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ വെച്ച് കോൺസുലേറ്റ് ജനറൽ തകാഹാഷി മുനിയോ ആണ് അവാർഡ് സമ്മാനിച്ചത്.

ഇന്ത്യയിൽ ജാപ്പനീസ് ഭാഷ പഠനത്തിന് വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അശോക് കുമാർ പന്തളം സ്വദേശിയും യശ്ശശരീരനായ പന്തളം എൻ എസ് എസ് കോളേജ് ഹിന്ദി വിഭാഗം മുന്‍ പ്രൊഫസർ കൃഷ്ണൻ നായരുടെ മകനുമാണ്. ഇദ്ദേഹം സി-ഡാക് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ) എച്ഛ് ആർ മേധാവിയായും, സി- ഡിറ്റിൽ രജിസ്‌ട്രാർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സേതു നായര്‍, സൗത്ത് കരോളിന

Print Friendly, PDF & Email

Leave a Comment

More News