ഹിന്ദു ഐക്യ ദിനത്തിൽ ആശംസകളുമായി മന്ത്രയും

വിഎച്ച്പി അമേരിക്കയും എച്ച്എസ്എസും ചേർന്ന് ഡിട്രോ യിട്ടിൽ സംഘടിപ്പിച്ച 2024ലെ ഹിന്ദു ഐക്യദിനത്തിൽ മന്ത്രയെ പ്രതിനിധീകരിച്ചു ട്രസ്റ്റീ അംഗം ശ്രീ രാജേഷ് കുട്ടി പങ്കെടുത്തു.

ധർമ്മം, സേവ, കല, യുവ, പ്രൊഫഷണൽ എന്നീ 5 കേന്ദ്രീകൃത മേഖലകളെ അടിസ്ഥാനമാക്കി മന്ത്ര ആവിഷ്കരിച്ചു നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദ മായി സംസാരിച്ചു.

50-ലധികം ഹിന്ദു/വേദ ഗ്രന്ഥങ്ങൾ രചിച്ച ശ്രീ സ്റ്റീഫൻ നാപ്പ് സന്നിഹിതനായിരുന്നു 35 ഓളം ഹിന്ദു സംഘടനകളുടെ സാന്നിധ്യത്തിൽ വിപുലമായി സംഘ ടിപ്പിക്കപ്പെട്ട ചടങ്ങിൽ , മിഷിഗണിലെ ആദ്യത്തെ ഹിന്ദു കോൺഗ്രസ് വുമൺ പത്മ കുപ്പു ജി, മന്ത്രയ്ക്ക് ‘സങ്കൽപ് പത്ര’ സമ്മാനിച്ചു.

അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ 2025 ജൂലൈ 3 മുതൽ 6 വരെ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്ന് പ്രസിഡന്റ്‌ ശ്യാം ശങ്കർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News