പാസഡീന മലയാളി അസ്സോസ്സിയേഷന്‍ 2024 വര്‍ഷിക ആഘോഷം വര്‍ണശബളമായി

ഹൂസ്റ്റണ്‍: പാസഡീന മലയാളി അസ്സോസ്സിയേഷന്‍ 2024 വര്‍ഷിക ആഘോഷം ഒക്ടോബര്‍ 26ന്‌ ശനിയാഴ്ച, അതിമനോഹരവും വര്‍ണശബളമായി ട്രിനിറ്റി മര്‍ത്തോമാ ചര്‍ച്ച്‌ ആഡിറ്റോറിയത്തില്‍ വച്ചു നടത്തി.

ബബിത റിച്ചാര്‍ഡ്‌ ആലപിച്ച പ്രാത്ഥനാ ഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. ജഡ്ജ്‌ സുരേന്ദ്രൻ പട്ടേല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ജോണ്‍ ജോസഫ്‌ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ പ്രസിഡന്‍റ്‌ തോമസ്‌ ഉമ്മന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. അസോസിയേഷന്‍ നടത്തിയ ചാരിറ്റി അടക്കമുള്ള എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും സഹായിക്കുകയും ചെയ്തവര്‍ക്ക്‌ അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി റിച്ചാര്‍ഡ്‌ സ്‌ക്കറിയ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

പിക്നിക്കിനോടനുബന്ധിച്ച്‌ നടത്തിയ കായിക പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം മുഖ്യാതിഥി ജഡ്ജ്‌ സുരേന്ദ്രന്‍ പട്ടേല്‍ വിതരണം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേനേറ്ററും അസോസ്സിയേഷന്‍ ആസ്ഥാന കലാകാരന്‍ എന്നറിയപ്പെടുന്ന ജോമോന്‍ ജേക്കബ്‌ ആണ്‌ കലാപരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌. ഡാന്‍സ്‌, പാട്ട്‌, കവിത, സ്‌കിറ്റ്‌, മാജിക്‌ തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ എല്ലാവരെയും വളരെ അധികം സന്തോഷി പ്പിച്ചു. വളരെ പ്രശസ്തമായ “റസ്പൂട്ടിന്‍” എന്ന ഗാന അവതരണം ശ്രോതാക്കളെ ആവേശം കൊള്ളിക്കുന്ന ഒരു മ്യൂസിക്കല്‍ പ്രോഗ്രാം ആയിരുന്നു.

പരിപാടിയുടെ അവസാനം റാഫിള്‍ ഡ്രോ നടത്തുകയും, ആകര്‍ഷക സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഹെന്‍റി അബാക്കസ്‌, ജോഷി വര്‍ഗീസ്‌ എന്നിവരാണ്‌ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്‌. രുചികരമായ ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. ഈ വാര്‍ഷികാഘോഷ വിജയത്തിനായി പ്രസിഡണ്ട്‌ തോമസ്‌ ഉമ്മന്‍ നേതൃത്വം നല്‍കുന്ന ഈ വര്‍ഷത്തെ കമ്മിറ്റിയില്‍ സ്വെക്രട്ടറി റിച്ചാഡ്‌ സ്കറിയ, ട്രഷറര്‍ ജോണ്‍ ജോസഫ്‌, കമ്മിറ്റി അംഗങ്ങളായ ജോമി ജോം, റോബിന്‍ ഫെറി, ഫെലിക്സ്‌ കാരിക്കല്‍, ആന്തണി റസ്റ്റം, പോള്‍ യോഹന്നാന്‍, സലീം അറക്കല്‍, രാജന്‍ ജോണ്‍, സുജ രാജന്‍, ജോമോന്‍ ജേക്കബ്ബ്‌ എന്നിവര്‍ പ്രവര്‍ത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News