മുനമ്പത്തും ചെറായിയിലും നടക്കുന്ന അതിജീവന പോരാട്ടത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: മുനമ്പത്തും ചെറായിയിലും അതിജീവനത്തിനായി, നിസ്സഹായരായ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്‌, കക്ഷി-രാഷ്ര്രീയ-മത ചിന്തകള്‍ക്ക്‌ അതീതമായി കേരളീയ സമുഹം ഐകൃദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) സംസ്ഥാന ജനറല്‍ സ്വെക്രട്ടറി കെ. ആനന്ദകുമാര്‍ അഭ്യര്‍ത്ഥിച്ചു.

അവിടെ നടക്കുന്നത്‌ അസംഘടിത ജനതയുടെ നിലനില്പിനായുള്ള സമരമാണ്‌. അറുനൂറോളം കുടുംബങ്ങളുടെ ജീവല്‍പ്രശ്നത്തെ, അത്‌ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണാന്‍ പൊതുസമൂഹം തയ്യാറാകണം. പണം നല്‍കി ആധാരം രജിസ്റ്റര്‍ ചെയ്ത്‌ കരമടച്ച്‌ പതിറ്റാണ്ടുകളായി താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ തെരുവിലിറക്കാന്‍ ഒരു ഭരണകൂടവും അനുവദിക്കരുത്‌. സ്വന്തം ഭുമിയും കിടപ്പാടവും സംരക്ഷിക്കാന്‍, വഖഫ്‌ട്രൈബ്യൂണലിന്‌ മുന്നില്‍ യാചനയോടെ നില്‍ക്കേണ്ട ഗതികേടിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുന്നത്‌ അനുവദിക്കാനാവില്ല.

ഏത്‌ മനുഷ്യരുടേയും സ്വത്ത്‌ തങ്ങളുടേതാണെന്ന്‌ നിയമവിരുദ്ധമായി അവകാശപ്പെടാന്‍ കഴിയുന്ന വഖഫ്‌ നിയമം അധാര്‍മ്മികമാണ്‌. വഖഫ്‌ നിയമങ്ങള്‍ നിലവില്‍ വരുന്നതിന്‌ മുന്‍പ്‌ ക്രയ-വിക്രയങ്ങള്‍ നടന്ന പ്രദേശത്ത്‌, വഖഫ്‌ സ്വത്ത്‌ ആണെന്ന പേരില്‍ ജനങ്ങളെ വഴിയാധാരമാക്കുന്ന നടപടിയെ ശക്തമായി എതിര്‍ക്കുന്നു. കര്‍ണ്ണാടകയിലെ വിജയപുരയില്‍ 1200 ഏക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുക്കാന്‍ വഖഫ്‌ ബോര്‍ഡ്‌ നടത്തുന്ന ശ്രമം നമുക്ക്‌ മുന്നിലുണ്ട്‌. സായുധ സേനയും റെയില്‍വേയും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഭൂസ്വത്തിന്‌ ഉടമകളായ വഖഫ്‌ ബോര്‍ഡിന്‌, 9.4 ലക്ഷം ഏക്കര്‍ ഭൂമി
യുള്ളതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌.

ഓരോ മതങ്ങളും സമുദായങ്ങളും അവരവര്‍ക്ക്‌ പ്രശ്നം ഉണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുക എന്ന നയം മാറ്റണം. നാളെ ഇത്‌ ആര്‍ക്കും ബാധകമാകാവുന്ന ഒന്നാണെന്ന ബോധ്യം, എല്ലാവര്‍ക്കും ഉണ്ടാകണം. സാമുദായിക ധ്രുവീകരണത്തിന്‌ പോലും വഴിവ
യ്ക്കാവുന്ന, സ്ഫോടനാത്മകമായ ഈ സ്ഥിതിവിശേഷത്തെ, കാഴ്ച്ചക്കാരായി നോക്കി നില്‍ക്കാന്‍ ഒരു പരിഷ്കൃത സമൂഹത്തിനും ആവില്ലതന്നെ.

എല്ലാ പൗരന്മാര്‍ക്കും ജീവനും സ്വത്തിനും സംരക്ഷണം എന്ന ഭരണ ഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ്‌ അവിടെ നടക്കുന്നത്‌. നിരാലംബരായ മനുഷ്യരുടെ രോദനം കേട്ടിട്ടും, നീതിബോധത്തോടെയുള്ള ചെറുത്തു നില്‍‌പ്പ് കണ്ടിട്ടും, മനുഷ്യ സ്നേഹികളായ ജനങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗത, അപകടകരമാണ്‌.

സ്വന്തം സഹോദരങ്ങളുടെ കണ്ണീരില്‍ നിന്നും, ഒരു സാമ്രാജ്യവും ഉയര്‍ത്തെണറ്റിട്ടില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം. ഈ നാട്ടിലെ മതേതര സങ്കല്പങ്ങളെ തച്ചുടയ്ക്കുന്ന, സമാധാന അന്തരീക്ഷത്തെ താറുമാറാക്കുന്ന, ഇത്തരം നീക്കങ്ങളില്‍ നിന്നും
വഖഫ്‌ ബോര്‍ഡ്‌ പിന്മാറണമെന്ന്‌ ആനന്ദകുമാര്‍ അഭ്യര്‍ത്ഥിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News