ബാംഗ്ലൂര്‍ : ആയോധന കലയിലെ മലയാളി സുൽത്താൻ അ ബ്ദുൾ മുനീർ മൊട്ട ഗ്ലോബലിൽ എത്തി. 818-ാം മൊട്ട എന്ന കൗതുക നമ്പരാണ് ബോക്സിംഗ് താരം അബ്ദുള്‍ മുനീറിന് ലഭിച്ചത്. എംഎംഎ ഇന്ത്യൻ ടീം കോച്ച് ആയ അബ്ദുൾ ബാഗ്ളൂർ ആസ്ഥാനമായി ബോഡി ഫോഴ്സ് ഫൈറ്റ് ക്ളബ് നടത്തി വരുന്നു. ഡിസംബർ 6 മുതൽ 10വരെ ജക്കാർത്തയിൽ നടക്കുന്ന വേൾഡ് ചാമ്പ്യന്‍ഷിപ്പ് കോച്ച് ആയ അബ്ദുൾ കോഴിക്കോട് സ്വദേശിയാണ്.
ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ ലക്ഷ്യമിട്ട് തുടക്കം കുറിച്ച മൊട്ട ഗ്ലോബൽ 26 രാജ്യ ങ്ങളിൽ നിന്നും 818 അംഗങ്ങളായി മാറി കഴിഞ്ഞു ;സംഘടനയ്ക്ക് നിയമാവലി ഉൾപ്പെടെ തയ്യാറാകുകയും ചെയ്തു.ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ ‘മൊട്ട ഗ്ലോബൽ ‘കൂട്ടായ്മ തൃശൂരിൽ ആദ്യ തവണ ഒന്നിച്ചപ്പോൾ 25 മൊട്ടകൾ മാത്രമായിരുന്നു.
മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുകയും ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യമെന്ന് മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്‍കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരാണ് ഇതിനോടകം മൊട്ട ഗ്ലോബലിലേക്ക് എത്തിയത്.
കഴിഞ്ഞ മാസം തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം മൊട്ടകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗമിച്ചു.കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര്‍ തൃശൂര്‍ നഗരത്തിൽ പുലി കളിയിൽ ചുവട് വെച്ചത് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു.ഇതിനോടകം വിദേശ രാജ്യങ്ങളിൽ അംഗങ്ങൾ ഒരുമിച്ച് യോഗങ്ങൾ നടത്തി.
ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കമിട്ട സ്റ്റോപ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ഒക്ടോബർ 20ന് കോഴിക്കോട്ട് ബീച്ചിൽ നടന്ന മൊട്ട ഗ്ലോബൽ സംഗമത്തിൽ ക്യാമ്പയിൻ സമാപിക്കുകയും ചെയ്ത പ്പോൾ അത് ലോക നിലവാരമുള്ള ഒരു ബോധവത്കരണ യജ്ഞം കൂടിയായി.