മർകസ് കലണ്ടർ പ്രകാശനം ചെയ്തു

2025 ലെ മർകസ് കലണ്ടർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: 2025 ലെ മർകസ് കലണ്ടർ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലായി പുറത്തിറക്കുന്ന കലണ്ടർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മർകസ് സാരഥികൾ ചേർന്നാണ് പ്രകാശനം ചെയ്തത്. വിശേഷ ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ തുടങ്ങി ഓരോ ദിവസത്തെയും പ്രത്യേകതകളും നിസ്കാര സമയങ്ങളും കൃത്യമായി അറിയാൻ സഹായിക്കും വിധം സൂക്ഷ്മതയോടെയും ആകർഷണീയതയോടെയുമാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, എൻ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, അബ്ദുൽ കരീം ഹാജി ചാലിയം, സി പി ഉബൈദുല്ല സഖാഫി, പി സി ഇബ്‌റാഹീം മാസ്റ്റർ, ഇ കെ മുഹമ്മദ് കോയ സഖാഫി, എം ഉസ്മാൻ മുസ്‌ലിയാർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News