വിദ്യാർത്ഥികളുടെ ഭവനത്തിലേക്ക് പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു

തലവടി: കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ ഹെഡ്‍മാസ്റ്റര്‍ റെജിൽ സാം മാത്യൂ വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിക്കാൻ എത്തിയത് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഏറെ സന്തോഷമായി.

തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു പ്രവർത്തനമാണ് ഒരു പ്രധാന അദ്ധ്യാപകൻ എന്ന നിലയ്ക്ക് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. ഗുരു ശിഷ്യ ബന്ധം അറ്റു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചുകൊണ്ട് കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും മാതാപിതാക്കൾക്കൊപ്പം കുശലം പറഞ്ഞും അദ്ധ്യാപക രക്ഷകർതൃബന്ധം വളർത്തുന്നതോടോപ്പം, കുട്ടിയുടെ പഠനപുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുന്നതിനും വേണ്ടി നടത്തിയ മാതൃകാപരമായ പ്രവർത്തനത്തെ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റും ലോക്കൽ മാനേജരുമായ റവ മാത്യൂ ജിലോ നൈനാൻ, വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ്, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യൂ ചോളകത്ത്, അഡ്വ. ഐസക്ക് രാജു, റോബി തോമസ്, സ്കൂൾ ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചെറിയാൻ പൂവക്കാട്, സജി ഏബ്രഹാം എന്നിവർ അഭിനന്ദിച്ചു.

1841ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചവരാണ് ഭൂരിഭാഗം പ്രദേശവാസികളും. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക, ആത്മീയ രംഗത്തെ നിരവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന ഈ വിദ്യാലയ മുത്തശ്ശി നാടിന്റെ പ്രകാശ ഗോപുരമാണ്.

ഡിസംബര്‍ 28ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് സ്കൂൾ അങ്കണത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് പുതുവത്സര സംഗമം നടക്കും. അഡ്വ. എം. ആർ സുരേഷിന്റെ നേതൃത്വത്തില്‍ ഉപസമിതി പ്രവർത്തിക്കുന്നു. അത്യാധുനിക സൗകര്യത്തോടെ പ്രീ പ്രൈമറി നഴ്സറി ക്ലാസ് റൂം സജ്ജമാക്കുന്ന ക്രമീകരണങ്ങൾ ആരംഭിച്ചു. ജിബി ഈപ്പൻ കൺവീനർ ആയി ഉള്ള ഉപസമിതി പ്രവർത്തിച്ചു വരുന്നു. ജനുവരി 26ന് സമാപിക്കുന്ന നിലയിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങൾ പ്രദീപ് ജോസഫിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Print Friendly, PDF & Email

Leave a Comment

More News