ഈഞ്ചക്കൽ ഗവ. യു പി എസിൽ അഡോപ്റ്റ് എ സ്‌കൂൾ സി എസ് ആർ പദ്ധതി പ്രകാരം ഐ ടി ലാബ് സജ്ജീകരിച്ച് യു എസ് ടി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നടപ്പാക്കി വരുന്ന സി എസ് ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) സംരംഭമായ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി തിരുവനന്തപുരം ഈഞ്ചക്കൽ ഗവണ്മെന്റ് യു പി സ്‌കൂളിലും വ്യാപിപ്പിച്ചു. ഈഞ്ചക്കൽ ഗവണ്മെന്റ് യു പി എസിൽ പുതിയ ഐ ടി ലാബ് സജ്ജമാക്കിയാണ് യു എസ് ടി അഡോപ്പ്റ്റ് എ സ്‌കൂൾ പദ്ധതി നടപ്പാക്കിയത്.

നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഐ ടി ലാബ് സജ്ജീകരിച്ചതിനൊപ്പം, ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ, അവശ്യ ഫർണിച്ചറുകൾ തുടങ്ങിയവയും കമ്പനി സ്‌കൂളിന് കൈമാറി. അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിയിലൂടെ ഈ വർഷം ഇതു വരെ 25 ലധികം സ്‌കൂളുകളിൽ ഐ ടി ലാബുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി നിർമ്മിച്ച് നൽകി കഴിഞ്ഞു.

പുതുതായി സജ്ജീകരിച്ച ഐ ടി ലാബ് ഈഞ്ചക്കൽ യു പി എസിനു കൈമാറിയ ചടങ്ങിൽ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ, സി എസ് ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ, കേരള പി ആർ ആൻഡ് മാർക്കറ്റിംഗ് ലീഡ് റോഷ്‌നി ദാസ് കെ, ക്വാളിറ്റി അഷ്വറൻസ് മേധാവി രാജേഷ് കുമാർ രാമചന്ദ്രൻ, ഡെലിവറി മാനേജർ പ്രദീപ് ജോസഫ്, യു ഐ ലീഡ് മനീഷ് മസൂദ്, തുടങ്ങിയവർ പങ്കെടുത്തു. ഈഞ്ചക്കൽ ഗവണ്മെന്റ് യു പി എസിലെ പ്രധാന അധ്യാപകനായ അജിംഷാ എം എ, ലാബ് ഇൻ ചാർജ് ദിവ്യ ആർ എസ്, മറ്റ് അധികാരികൾ തുടങ്ങിയവരും പങ്കെടുത്തു.

“സി എസ് ആർ സംരംഭങ്ങളുടെ ഭാഗമായി നടപ്പാക്കി വരുന്ന അഡോപ്പ്റ്റ് എ സ്‌കൂൾ പദ്ധതിയിലൂടെ ഇതിനകം തന്നെ നിരവധി വിദ്യാലയങ്ങൾക്ക് സഹായം ഉറപ്പാക്കാൻ യു എസ് ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മാത്രം 25 ലധികം സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇപ്പോൾ, ഞങ്ങളുടെ സി എസ് ആർ ടീം മുൻകയ്യെടുത്ത് ഈഞ്ചക്കൽ ഗവണ്മെന്റ്റ് യു പി സ്‌കൂളിൽ പുതിയ ഐ ടി ലാബ് സജ്ജീകരിച്ചു നല്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. സാങ്കേതിക വിദ്യാഭ്യാസം നേടാൻ യത്നിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഈ ഉദ്യമം ഏറെ സഹായകരമാകുമെന്ന് തന്നെ വിശ്വസിക്കുന്നു,” യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ പറഞ്ഞു.

യു എസ് ടിയുടെ സി എസ് ആർ അംബാസഡർ സോഫി ജാനറ്റ്, സി എസ് ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News