കാരന്തൂർ: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. രാവിലെ 6 മണിക്ക് മർകസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്നും എല്ലാവർക്കും ഇടമുള്ള കേന്ദ്രമാണ് മർകസ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ, അബ്ദു റഹ്മാൻ എടക്കുനി, അബ്ദുൽ ജബ്ബാർ നരിക്കുനി എന്നിവർ സന്നിഹിതരായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർഥി ഡോ. പി സരിനും കാന്തപുരത്തെ സന്ദർശിച്ചിരുന്നു.
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു കോഴിക്കോട്: നാട്ടിൽ ഏതു സംഭവിച്ചാലും അത് വർഗീയമാക്കാനുള്ള പ്രവണത വർധിച്ചുവരികയാണെന്നും അത്തരം പ്രചരണങ്ങളിൽ വീണുപോവാതെ...
2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു കോഴിക്കോട്: ദേശീയ തലത്തിൽ പ്രത്യേക പ്രാധാന്യം നൽകി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കാൻ മർകസു സഖാഫത്തി...