മിൽവാക്കി അതിരൂപത ആർച്ച് ബിഷപ്പായി മോസ്റ്റ് റവ. ജെഫ്രി എസ് ഗ്രോബിനെ മാർപാപ്പ നിയമിച്ചു

മിൽവാക്കി:മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12-ാമത് പുതിയ ആർച്ച് ബിഷപ്പായി  മോസ്റ്റ് റവ. ജെഫ്രി എസ് ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച അറിയിച്ചു.

തൻ്റെ 75-ാം ജന്മദിനത്തിൽ വിരമിക്കൽ നോട്ടീസ് നൽകിയ ഏറ്റവും ആദരണീയനായ ജെറോം ഇ. ലിസ്‌റ്റെക്കിയുടെ പിൻഗാമിയായി 63 കാരനായ ഗ്രോബ് അധികാരമേറ്റു.

വിസ്കോൺസിൻ ഗ്രാമത്തിൽ വളർന്ന ഗ്രോബ് 1992-ൽ ചിക്കാഗോ അതിരൂപതയുടെ വൈദികനായി നിയമിക്കപ്പെട്ടു. കാനോൻ നിയമത്തിൽ ലൈസൻസും പിന്നീട് ഡോക്ടറേറ്റും നേടിയ ശേഷം അദ്ദേഹം അതിരൂപത ട്രൈബ്യൂണലിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. വിശുദ്ധ ദൈവശാസ്ത്രത്തിൽ ലൈസൻസും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

2020 സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പ ഗ്രോബിനെ ചിക്കാഗോയിലെ സഹായ മെത്രാനായി നിയമിച്ചിരുന്നു

Print Friendly, PDF & Email

Leave a Comment

More News