ജനുവരി 20 ന് ട്രംപ് ഓവൽ ഓഫീസിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞാൽ ഉക്രെയ്‌നിനുള്ള ദശലക്ഷക്കണക്കിന്
ഡോളറിന്റെ സഹായം നിർത്തലാക്കുമെന്ന് ഭയമുണ്ട്. അതായത്, യുക്രെയ്ൻ യുദ്ധത്തിൽ ഒറ്റപ്പെടും. അപ്രതീക്ഷിത തീരുമാനങ്ങൾക്ക് പേരു കേട്ടയാളാണ് ട്രംപ്. ഓരോ യാത്രയിലും കോടിക്കണക്കിന് ഡോളറാണ് സെലൻസ്‌കി കൈയ്യിൽ കരുതുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപ് പറഞ്ഞിരുന്നു.
ഫ്ലോറിഡ: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന ചർച്ചകയില്‍ വെടിനിർത്തലിനെക്കുറിച്ച് സംസാരിച്ചതായി പറയപ്പെടുന്നു. ക്രെംലിൻ ഈ വാർത്ത നിഷേധിച്ചുവെങ്കിലും ഈ സംഭാഷണത്തിന് ശേഷം പുടിൻ ഉക്രെയ്നിനെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചപ്പോൾ യൂറോപ്പിലെയും അമേരിക്കയിലെയും ഡെമോക്രാറ്റുകൾ ഉക്രെയ്നിനുള്ള സഹായം ട്രംപ് നിർത്തലാക്കുമെന്ന ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ട്രംപിൻ്റെ മകൻ ഡൊണാൾഡ് ജൂനിയർ ഇൻസ്റ്റാഗ്രാമിൽ ഒരു മെമ്മും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്‌കിയെ കളിയാക്കിയിട്ട്റ്റുണ്ട്. സെലൻസ്‌കിയുടെ തലയിൽ ഡോളർ വീഴുന്നതായി മെമ്മിൽ കാണിക്കുന്നു, 38 ദിവസത്തിന് ശേഷം സെലൻസ്‌കിക്ക് ഡോളർ അലവൻസ് നഷ്ടമാകുമെന്നും ട്രംപ് ജൂനിയർ എഴുതി. അതിനർത്ഥം ട്രംപ് പ്രസിഡൻ്റായതിന് ശേഷം, ഉക്രെയ്‌നിനുള്ള സാമ്പത്തിക സഹായം നിർത്തുകയും യുദ്ധത്തിൽ ഉക്രെയ്‌നെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നാണെന്ന് നിരീക്ഷകര്‍ പറയുന്നു.
അതിനിടെ, ഉക്രൈനിലെ പല നഗരങ്ങളിലും റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നവംബർ 10 ന് ട്രംപും പുടിനും തമ്മിൽ ഫോൺ സംഭാഷണം നടന്നിരുന്നു, അതിൽ റഷ്യ-ഉക്രെയ്ൻ യുദ്ധവും ചർച്ച ചെയ്യപ്പെട്ടു. തുടർന്ന്, റഷ്യ കുറോഖോവോ നഗരത്തിൽ ബോംബാക്രമണം നടത്തുകയും, മിഗ് -31 സ്ക്വാഡ്രണുകൾ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഒഡെസ, കിയെവ്, സപോറോഷെ, മിക്കോലേവ് തുടങ്ങിയ നഗരങ്ങളും റഷ്യ ആക്രമിച്ചു. നിരവധി ഉക്രേനിയൻ സിവിലിയൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്, സ്വയം രക്ഷിക്കാൻ ആളുകൾ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ചു.
ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ കരാറിനെക്കുറിച്ച് ട്രംപും പുടിനും സംസാരിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 20ന് മുമ്പ് ട്രംപിന് യുക്രെയ്‌നിലെ തൻ്റെ പദ്ധതികൾ പ്രഖ്യാപിക്കാമെന്ന് പോളിഷ് സർക്കാർ പറയുന്നു. അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ ഉക്രെയ്‌നിന്മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഡൊനെറ്റ്‌സ്‌ക് പൂർണമായും പിടിച്ചെടുക്കാനാണ് പുടിൻ ലക്ഷ്യമിടുന്നത്.
കുറഖോവോ നഗരത്തിന് നേരെ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്, ഉക്രേനിയൻ യുദ്ധത്തിൻ്റെ പുതിയ ബഖ്മുത് എന്നാണ് ഇതിനെ വിളിക്കുന്നത്. എട്ട് മാസത്തെ യുദ്ധത്തിനൊടുവിൽ റഷ്യ ബഖ്മുത്ത് വിജയിച്ചു. ഇപ്പോൾ റഷ്യ കുറഖോവോയെ മൂന്ന് വശത്തുനിന്നും വളഞ്ഞിരിക്കുന്നു. റഷ്യ ഈ നഗരം കീഴടക്കിയാൽ, ഡൊനെറ്റ്സ്ക് പ്രദേശം മുഴുവൻ അതിൻ്റെ നിയന്ത്രണത്തിലാകും. ഇത് യുക്രെയ്‌നിന് യുദ്ധസാഹചര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കും.
നവംബർ 13ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ട്രംപും കൂടിക്കാഴ്ച നടത്തും. ഈ മീറ്റിംഗിൽ ഉക്രെയ്നിനുള്ള സഹായം തുടരുന്നതിനെക്കുറിച്ച് ബൈഡന്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, അമേരിക്ക യുക്രെയ്‌നിന് സഹായം നൽകുന്നത് നിർത്തിയാൽ യൂറോപ്പിൽ അസ്ഥിരത വർദ്ധിക്കുമെന്നും നേറ്റോ ഐക്യത്തെയും ബാധിച്ചേക്കാമെന്നും അദ്ദേഹം കരുതുന്നു. സെലെന്‍സ്കി സന്ദർശിക്കുന്ന ഓരോ തവണയും ഉക്രെയ്‌നിന് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കുന്നുണ്ടെന്നും യുക്രെയ്‌നിനുള്ള സഹായം അവസാനിപ്പിക്കാൻ താൻ പദ്ധതിയിട്ടേക്കുമെന്നും ട്രംപ് ഇതിനകം പറഞ്ഞിട്ടുണ്ട്.
ട്രംപിൻ്റെ തീരുമാനത്തിനും സംഭാഷണത്തിനും ശേഷം, യുക്രെയ്‌നെ സഹായിക്കുന്നത് അമേരിക്ക നിർത്തിയാൽ, അത് യുദ്ധത്തിൽ എന്ത് ഫലമുണ്ടാക്കുമെന്ന ചോദ്യം ഉയരുന്നു. യുക്രൈന് അമേരിക്കയുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ അത് യുദ്ധത്തിൻ്റെ ഫലത്തെ ബാധിക്കും.