അലനല്ലൂർ: ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി യോഗം അലനല്ലൂരിൽ ചേർന്നു. ജില്ലാ സെക്രട്ടറി കെ.വി.അമീർ യോഗം ഉൽഘാടനം ചെയ്തു. സംസ്ഥാനത്ത് മുനമ്പം വഖഫ് ഭൂമി മുൻ നിർത്തി യുഡിഎഫും ബിജെപിയും രാഷ്ട്രീയ ധ്രുവീകരണം നടത്തുകയാണെന്നും വി.ഡി സതീശന്റെയും കെ.സുരേന്ദ്രന്റെയും നിലപാടുകൾ കൈയ്യേറ്റക്കാരായ കുത്തകകളെ സഹായിക്കാൻ ആണെന്നും സംസ്ഥാന സർക്കാർനെ പ്രതിസ്ഥാനത്ത് നിർത്താൻ ആണ് ശ്രമമെന്നും അത് നടപ്പാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു .
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച ജില്ലാ ട്രഷറർ അബ്ദുറഫീഖ് പാർട്ടി കാര്യങ്ങൾ വിശദീകരിച്ചു. മണ്ഡലത്തിൽ സേട്ട് സാഹിബ് സെന്റർ തുറക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദു മാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി
ഉമ്മർ വട്ടത്തൊടി, വൈസ് പ്രസിഡന്റ് വി.ടി. ഉസ്മാൻ, മുഹമ്മദ് കുട്ടി .വി.ടി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ബഷീർ പുളിക്കൽ സ്വാഗതവും മണ്ഡലം ട്രഷറർ ഉമ്മർ ഓങ്ങല്ലൂർ നന്ദിയും പറഞ്ഞു.