ഐഐടി മദ്രാസ്, ഐഐടി പാലക്കാട് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൈകോർക്കുന്നു

ചെന്നൈ: ഗവേഷണ ഇൻ്റേൺഷിപ്പുകൾ, ഇമ്മേഴ്‌സീവ് സമ്മർ പ്രോഗ്രാമുകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഐഐടി മദ്രാസും ഐഐടി പാലക്കാടും കൈകോർക്കുന്നു.

ഐഐടി മദ്രാസിലെ ബാച്ചിലർ ഓഫ് സയൻസ് (ബിഎസ്) പ്രോഗ്രാമുകളിലും പാലക്കാട് ഐഐടിയിലെ ബിരുദ പ്രോഗ്രാമുകളിലും എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് പഠനാനുഭവം വിശാലമാക്കിക്കൊണ്ട് രണ്ട് സ്ഥാപനങ്ങളുടെയും ശക്തി പ്രയോജനപ്പെടുത്താനാണ് ഈ സഹകരണ കരാർ ശ്രമിക്കുന്നത്.

2020 ജൂണിലാണ് ഇൻസ്റ്റിറ്റ്യൂട്ട് അതിൻ്റെ 4 വർഷത്തെ ബിഎസ് ഇൻ ഡാറ്റാ സയൻസ് ആൻ്റ് ആപ്ലിക്കേഷൻസ് പ്രോഗ്രാം ആരംഭിച്ചത്. ഈ വ്യതിരിക്തമായ പ്രോഗ്രാം വ്യക്തിഗത വിലയിരുത്തലുകളാൽ പൂരകമായ ഓൺലൈൻ ഉള്ളടക്ക വിതരണത്തിലൂടെ ഉയർന്ന നിലവാരമുള്ള പരിശീലനം നൽകുന്നു.

ഇന്നുവരെ, 30,000-ത്തിലധികം വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുത്തിട്ടുണ്ട്. ഇത് ഊർജ്ജസ്വലവും സംവേദനാത്മകവുമായ പഠന സമൂഹത്തെ വളർത്തിയെടുക്കുന്നു എന്ന് ഐഐടി-മദ്രാസിൽ നിന്നുള്ള ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ വി കാമകോടി, ഐഐടി പാലക്കാട് ഡയറക്ടർ പ്രൊഫ എ ശേഷാദ്രി ശേഖർ എന്നിവരുടെ സാന്നിധ്യത്തിൽ ഇരു സ്ഥാപനങ്ങളിലെയും അധ്യാപകർക്കൊപ്പം ഈ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

Print Friendly, PDF & Email

Leave a Comment

More News