ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66 കാരനെ കൊലപ്പെടുത്തിയ 19 കാരി അറസ്റ്റിൽ

ഡാളസ് – ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66 കാരനെ കൊലപ്പെടുത്തിയതിന് 19 കാരിയായ യുവതിയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.

തിരക്കേറിയ ഐ -35 നും സൗത്ത് മാർസാലിസ് അവന്യൂവിനും തൊട്ടുതാഴെയുള്ള ഓക്ക് ക്ലിഫ് ഗ്യാസ് സ്റ്റേഷനിൽ  ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വെടിവയ്പുണ്ടായത്. വെടിവെപ്പിൽ  സാഷെയിൽ നിന്നുള്ള 66 കാരനായ ഭർത്താവും പിതാവുമായ അഹ്മദ് അൽഖലഫ്,കൊല്ലപ്പെട്ടതെന്നു പോലീസ് പറയുന്നു.അമയ മെഡ്‌റാനോയ്ക്ക് കറുത്ത ഐഫോൺ 15 വിൽക്കാൻ അൽഖലഫ് ശ്രമിച്ച ഫെയ്‌സ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ് മീറ്റിംഗിൽ നിന്നാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓക്ക് ക്ലിഫിലെ വലേറോയിൽ വെടിയേറ്റ് കിടക്കുന്ന അൽഖലഫിനെ ഡാലസ് അധികൃതർ കണ്ടെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഒന്നിലധികം നിരീക്ഷണ വീഡിയോകൾ പോലീസിന് ലഭിച്ചു. 19 കാരിയായ അമയ മെഡ്‌രാനോയും അൽഖലഫും ഒരു ചെറിയ സംഭാഷണം നടത്തുന്നതും മെഡ്‌രാനോ ഓടിപ്പോയതും വീഡിയോയിൽ കണ്ടതായി അവർ പറയുന്നു. അൽഖലഫ് അവളെ പിന്തുടരുമ്പോൾ, മെഡ്‌റാനോ തിരിഞ്ഞ് അൽഖലഫിനെ വെടിവയ്ക്കുന്നത് ക്യാമറകളിൽ പതിഞ്ഞതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച ലഭിച്ച ഒരു അറസ്റ്റ് വാറണ്ട് സത്യവാങ്മൂല പ്രകാരം, അന്വേഷകർ മെഡ്‌രാനോയുടെ മുഖത്തും കഴുത്തിലുമുള്ള വ്യത്യസ്തമായ ടാറ്റൂകൾ  സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി പൊരുത്തപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.

2023-ൽ ഒരാളെ കുത്തിയ കേസിൽ കുറ്റസമ്മതം നടത്തിയതിന് ശേഷം മെഡ്‌രാനോ പ്രൊബേഷനിലായിരുന്നു. ഒരു മില്യൺ ഡോളർ ബോണ്ടിൽ ഡാളസ് കൗണ്ടി ജയിലിൽ  തടവിലാക്കിയിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News