മണ്ഡല കാലം തുടങ്ങുകയായി. സ്വാമി ഭക്തർ വൃതാനുഷ്ടാനങ്ങളോടെയുള്ള അയ്യപ്പ ദർശനത്തിന് ഒരുക്കവും ആരംഭിച്ചു . അനാചാരങ്ങളെ യാതൊരു കാരണവശാലും പിന്തുടരുകയോ, ഇരുമുടി കെട്ടിൽ അനാവശ്യ സാധനങ്ങൾ നിറക്കുകയോ ചെയ്യരുതെന്നും തന്ത്രി മുഖ്യൻ വ്യക്തമാക്കിയുട്ടുണ്ട്. അതുപോലെ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരോടും വിശിഷ്യാ പ്രവാസി അയ്യപ്പഭക്തരോടും ന്യൂയോർക്കിൽ നിന്നും അയ്യപ്പസേവാ സംഘം അഭ്യർത്ഥിക്കുകയാണ് നിങ്ങൾ തീർത്ഥയാത്രയിൽ കബളിക്കപ്പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
ബാബർ അഥവാ വാവർ നട ദർശനം ഒഴിവാക്കണം. വാപുരൻ എന്ന ശിവഭൂതഗണ ശ്രേഷ്ടൻ ഏതാനും വർഷത്തിനടുത്തേ ആയിട്ടുള്ളു ആരോ കെട്ടിച്ചമച്ച കഥയുടെ മറവിൽ പുതിയ അവതാരമായി വാവർ സ്വാമി എന്ന രീതിയിൽ എരുമേലിയിൽ ഒരു മുസ്ലിം പള്ളിയിൽ ഇരുന്നും പതിനെട്ടാം പടിക്ക് താഴെ ഇരുന്നും പണപ്പിരിവ് തുടങ്ങിയിട്ട്. സാക്ഷാൽ ധർമ്മ ശാസ്താവുമായി ഈ വാവർക്ക് ഒരു ബന്ധവുമില്ല. ആചാരമെന്നു പറഞ്ഞുള്ള ഇത്തരം തട്ടിപ്പിനിര ആകാതിരിക്കുക.
41 ദിവസത്തെ വ്രതമെടുത്തു മലയ്ക്കു പോകുന്ന സ്വാമിമാർ എരുമേലി നൈനാൻ പള്ളി, ബാബർ നട മുതലായ അന്യ മത കേന്ദ്രങ്ങളിൽ പോകുന്നത് തീർത്തും ആചാര ലംഘനമാണ്. എരുമേലിയിൽ പോയി വാവരു നടയിൽ കയറുന്ന സമ്പ്രദായം ഒന്നും ഒരു 50 വർഷം മുൻപ് വരെ ഇല്ല അത് പിന്നീട് വന്ന പരിപാടിയാണ്. ഉണ്ടായിരുന്നത് വപുര ഭൂതം എന്ന പേരിൽ ഒരു ചെറിയ (ബ്രഹ്മരക്ഷസ്സിനെ വെച്ചിരിക്കുന്നതു പോലെ ഉള്ള) ശ്രീകോവിലും ഒരു വിളക്കും മാത്രമായിരുന്നു. പിന്നെ എവിടുന്നു വന്നൂ ഈ വാവര് പള്ളി? ആരാണ് വാവര്? മുസ്ലീങ്ങൾക്കിടയിൽ ഭൂതങ്ങൾ ഇല്ല, ജിന്നുകളാണ് ഉള്ളത്. വാവർ എന്നൊരു ജിന്നുണ്ടോ? ഇതിനെ മുസ്ളീം ആരാധിക്കുന്നില്ല പിന്നെ എന്തിന് ഹൈന്ദവർ ഇത്തരം വിഴുപ്പ് ചുമക്കുന്നു? എന്തുകൊണ്ട് ഈ സത്യങ്ങൾ അറിവുള്ളവർ സമാജത്തെ ഈ തെറ്റായ ആരാധനാ രീതിയിൽനിന്നും വിലക്കിയില്ല? ഈ വാവര് എവിടുന്നു വന്നു അതെങ്ങനെ ഹിന്ദു ആരാധനയുടെ ഭാഗമായി? അള്ളാഹു അല്ലാതെ ആരാധനക്ക് അർഹൻ വേറാരുമില്ല എന്ന് എഴുതി വെച്ചിരിക്കുന്ന നൈനാൻ പള്ളിയിൽ എന്തിന് ശബരിമലയ്ക്കുപോകുന്ന ഹിന്ദു അയ്യപ്പ വിശ്വാസികളെ കയറ്റി അവരുടെ പണം വാങ്ങുന്നു? വാവർ എന്നൊരു ജിന്നോ, മലക്കോ, പ്രവാചകനോ, മുടിയോ, നഖമോ മുസ്ലീങ്ങൾക്കുണ്ടോ? ഇല്ല എന്നിരിക്കെ എന്തിന് ഹിന്ദുക്കളുടെ പണം മാത്രം കണ്ട് മുസ്ളീം വിശ്വാസത്തിൽ ഹറാമായ മാർഗ്ഗത്തിലൂടെ പണം ഉണ്ടാക്കാൻ അല്ലാഹുവിനെ പോലും തള്ളിപ്പറയുന്ന ഹറാം പിറപ്പ് കാണിക്കുന്നു? വാവർ നടയിൽ ലഭിക്കുന്ന ലക്ഷക്കണക്കിന് വരുമാനത്തിൽ ഒരു പൈസ പോലും ക്ഷേത്രത്തിനോ ദേവസ്വം ബോർഡിനോ കൊടുക്കുന്നില്ല എന്നതും പ്രത്യേകം ഓർക്കണം.
ശബരിമലയിൽ അല്ലാതെ വേറെ എവിടെങ്കിലും വാവരെ ആരാധിക്കുന്ന പള്ളി ഉണ്ടോ? വാവർ എവിടുന്നു വന്നു? അത് കടൽകൊള്ളക്കാരൻ ആയ മുസ്ലിം വംശജൻ അയ്യപ്പന്റെ കൂടെ ചേർന്ന് ശത്രുക്കൾക്കെതിരെ പൊരുതി..!! അത് ഏത് പുരാവൃത്തമാണ്? ഭൂതനാഥ ഉപാഖ്യാനത്തിൽ ഉണ്ടോ? ഇല്ല. പറഞ്ഞു കേൾക്കുന്നതാണ് 1940 ന് മുകളിൽ പറഞ്ഞു കേൾക്കുന്നുണ്ടോ? ഇല്ല AD 624-ൽ മാലിക് ബിന് ദീനാര് ആണ് ഭാരതത്തിൽ എത്തിയ ആദ്യ മുസ്ളീം. ദീനാറിന് മുൻപേ ഈ വാവർ കേരളത്തിൽ വന്നോ? അപ്പൊൾ ഇത്തരം നാടകം കണ്ടിട്ട് ആ നാടകത്തിലെ കഥയിൽ നിന്ന് വാവരെ പൊക്കി ശബരിമലയിൽ വെച്ചു, അതും വാപുരന്റെ നട ഇല്ലാതാക്കിയിട്ട്. ശബരിമല തീ പിടിത്തത്തിന് ശേഷം വാപുര നട ശബരിമലയിൽ നിന്ന് എങ്ങോട്ട് പോയി? മലയുടെ യഥാർത്ഥ അവകാശികളായ ആദിവാസി-മലയരയ-ഉള്ളാള-വേലൻ സമുദായങ്ങളെ ആട്ടിയോടിച്ചു ദേവസ്വം എന്ന ഹിന്ദുവിരുദ്ധ വെള്ളാന മലയുടെ നിയന്ത്രണം കൈയ്യടക്കിയതോടെയാണ് ഈ അനർത്ഥങ്ങളുടെയും, അനാചാരങ്ങളുടെയും തുടക്കം. ഇനി ശബരിമലയും ഈ പേരിൽ വഖഫ് അവകാശവാദം ഉന്നയിക്കുമോ എന്നും ആർക്കറിയാം.
ഗോപിനാഥക്കുറുപ്പ്
പ്രസിഡന്റ്, അയ്യപ്പ സേവാസംഘം
ന്യൂയോർക്ക്