‘ദിൽ കാ ദർവാസ ഖോൽ ന ഡാർലിംഗ്’ എന്ന കുടുംബ ഡ്രാമ ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത നടി ജയാ ബച്ചൻ. അടുത്തിടെ, ചിത്രത്തിൻ്റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടു, അതിൽ മൈക്ക് പിടിച്ച് ജയ ബച്ചന്‍ പാടുന്ന രംഗവുമുണ്ട്.
ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഗോവയിൽ ആരംഭിച്ചു കഴിഞ്ഞു. പ്രണയവും ചിരിയും അൺലോക്ക് ചെയ്ത്, ‘ദിൽ കാ ദർവാജ ഖോൽ ന ഡാർലിംഗ്’ 2025-ൽ സ്‌ക്രീനുകളിൽ എത്തുന്നു എന്നാണ് പോസ്റ്റ്. വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാന്ത് ചതുര്‍വേദി, ജയ ബച്ചനൊപ്പം വാമിക ഗബ്ബി, സ്വാനന്ദ് കിർകിരെ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സിദ്ധാന്ത് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്.
ജയ ബച്ചൻ്റെയും വാമികയുടെയും ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സ്റ്റേജിൽ ഇരുന്നു പാട്ടുപാടുമ്പോൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ജയയാണ് ആദ്യ ചിത്രത്തിൽ. വെള്ള ഷർട്ടും കറുത്ത നീളൻ പാവാടയും അതിനു ചേരുന്ന ദുപ്പട്ടയും ആണ് വേഷം. അവരുടെ പുറകിൽ സിദ്ധാന്തും വാമികയും രസകരമായി നൃത്തം ചെയ്യുന്നതായി കാണാം.
ടിപ്‌സ് ഫിലിംസ് ലിമിറ്റഡ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ്, ജമ്പിംഗ് ടൊമാറ്റോ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഒരു കുടുംബ-നാടക ചിത്രമാണ് ‘ദിൽ കാ ദർവാസ ഖോൽ ന ഡാർലിംഗ്’.
വാമികയുമായുള്ള സിദ്ധാന്തിൻ്റെ ആദ്യ സ്‌ക്രീൻ സഹകരണത്തെ ഈ പ്രോജക്റ്റ് അടയാളപ്പെടുത്തുന്നു. നേരത്തെ, 2023 ൽ പുറത്തിറങ്ങിയ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിൽ രൺവീർ സിംഗ്, ആലിയ ഭട്ട്, ധർമ്മേന്ദ്ര, ഷബാന ആസ്മി, ടോട്ട റോയ് ചൗധരി, ചുർണി ഗാംഗുലി, ആമിർ ബഷീർ, ക്ഷിതി ജോഗ് എന്നിവരോടൊപ്പമാണ് ജയ ബച്ചൻ
അഭിനയിച്ചത്. റോക്കിയുടെ മുത്തശ്ശി ധനലക്ഷ്മി രൺധാവ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിച്ചത്.
വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രമേഷ് തൗരാനി, ഹർമൻ ബവേജ, രോഹൻദീപ് സിംഗ്, വിരാജ് സാവന്ത്, രമേഷ് പുലപാക എന്നിവർ ചേർന്നാണ്. കുടുംബ നാടകത്തിൽ സ്വാനന്ദ് കിർകിരെയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.