ചിങ്ങം: ഇന്ന് എല്ലാം വളരെ ഗംഭീരമാകും എന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ച് ഇന്ന് ഇത്തരം പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ഇന്ന് ലഭ്യമായ ശ്രോതസ്സുകളെയെല്ലാം കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്, കാരണം, അധികം ഉൽപാദനക്ഷമതയിൽലാത്ത ഒരു ദിവസമാണ് ഇന്ന് കാത്തിരിക്കുന്നത്.
കന്നി: ചുറ്റുമുള്ളവർ ഇന്ന് നിങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാന്‍ ശ്രമിക്കുന്നതിൽ വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും, സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്. പ്രണയജീവിതത്തിൽ നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്പരം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചിലവഴിക്കും. ഉത്തരവാദിത്തങ്ങളും, കർമ്മങ്ങളും വരുമ്പോൾ താങ്കൾ കുടുംബത്തിന്റെ കാര്യങ്ങൾ ഏറ്റെടുക്കുകയും ഊർജസ്വലമായി പങ്കെടുക്കുകയും ചെയ്യുക.
തുലാം: ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ച് അഭിമുഖങ്ങൾ സംബന്ധിച്ച്. എന്നാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.
വൃശ്ചികം: നിങ്ങൾ ഇന്ന് ഓഫീസിൽ ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് (നവീകരണ പ്രതിച്ഛായ) വരുത്താൻ ശ്രമിക്കും. നിങ്ങൾ ശക്തനും, ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയുമല്ല. നിങ്ങൾ സഹപ്രവർത്തകർക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കും ഭാവനാസമ്പന്നമായ പദ്ധതികൾ ആവിഷ്കരിച്ചു നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്നു.
ധനു: ഏറ്റവും അടുത്തവർക്കുവേണ്ടി നിങ്ങൾ അൽപസമയം ഇന്ന് ചിലവഴിക്കും. പങ്കാളിയുമായി വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കൂട്ടുകാരും അവരുടെ പ്രധാനപ്പെട്ട കാർയങ്ങൾ പങ്കുവെക്കും. വളരെ ഉൽസാഹഭരിതവും, കൗതുകകരവുമായ ഒരു രാത്രിയാണ് ഇന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നത്.
മകരം: അവിവാഹിതരേ, നിങ്ങളിന്ന് നിങ്ങളുടെ സ്വപ്ന പങ്കാളിയെ കാണുകയും, ഭാവിയെ കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പ്രിയതമയെ/പ്രിയതമനെ കാണുന്നതിലും, നിങ്ങളുടെ ഹൃദയം പങ്കുവയ്ക്കാന്‍ സാധിക്കുന്നതിലും വളരെ ആനന്ദിക്കും. ഇത് വൺസൈഡഡ്/ ഏകപക്ഷീയം ആകാൻ സാധ്യതയില്ല.
കുംഭം: ഇന്ന് വല്ലാതെ ദേഷ്യം വന്നേക്കാം. എന്നാൽ നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ, കീഴുദ്യോഗസ്ഥന്മാരിൽ നിന്നോ നിങ്ങൾക്കാ ലഭിക്കാന്‍ പോകുന്നത്, ജോലി തീരാത്തതിനെ കുറിച്ചുള്ള ചില നിസ്സാര കാരണങ്ങളായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ പോകുന്നതിനു പകരം നിങ്ങളുടെ ജോലി തീർക്കാൻ നോക്കുന്നതാണ് നല്ലത്.
മീനം: സൃഷ്ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ ഇന്ന് മറ്റൊരു പതിപ്പാകും കാണുക. എഴുത്തുകാരനായാലും, അഭിനേതാവായാലും, നർത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവർ അതിൽ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയർത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കിൽ അങ്ങനെ ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫീഷോപ്പിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും. ഇനിയും വിനോദവേള വേണമെന്നുണ്ടോ? രാത്രിമുഴുവന്‍ നീണ്ട പാർട്ടിക്ക് പോകൂ! നിങ്ങളുടെ ധൃതി പിടിച്ച ജോലിക്കിടയിൽ ഇത് മനസ്സിന് ഉന്മേഷം പകരും.
മേടം: ഒരു നല്ല വാർത്ത ഇന്ന് നിങ്ങളുടെ ഉൽസാഹം വർധിപ്പിച്ചേക്കാം. ഈ വാർത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം, അൽലെങ്കിൽ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. നിങ്ങൾ പൊതുവെ നല്ല പരിശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിക്കും.
ഇടവം: ഇന്നത്തെ പ്രവർത്തനങ്ങളിൽ വളരെ വ്യത്യസ്തമായ ചിട്ടയോടും ശ്രദ്ധയോടും, വിനയത്തോടും പെരുമാറാനാകുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും, ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങൾക്കുണ്ട്. ഇന്ന് നിങ്ങൾ ഒരു അധികാരിയെപോലെയോ, ഒരു യഥാർഥ യജമാനനെ പോലെയോ പെരുമാറുകയും, എന്താണ് ആഗ്രഹിക്കുന്നതെന്നു വച്ചാൽ അത് നേടുന്നതിൽ നിന്നും പിന്നോട്ടുപോകാതിരിക്കുകയും ചെയ്യും.
മിഥുനം: ഇന്നത്തെ ദിവസം സംതൃപ്തിയുടേയും, സന്തോഷത്തിന്റേയും, ഗാർഹികമായ ആഘോഷങ്ങളുടേതുമായിരിക്കും. കുട്ടികളോടൊപ്പം കൂടുതൽ ഗുണകരമായ സമയം ചിലവിടുന്നതിനായി ശ്രമിക്കുകയും, വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിൽ ഊർജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.
കര്‍ക്കിടകം: അദ്ധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്കു കാണിക്കും. നിങ്ങൾ ഇതുപോലെ തന്നെ തുടരുന്നതാണ് ഉചിതം. എന്തുകൊണ്ടെന്നാൽ കുടുംബവും, കൂട്ടുകാരും കാരണം കൂടുതൽ ഭാരം വന്നുചേരാനുള്ള സാദ്ധ്യതയുണ്ട്. ജോലിയുടെ സ്വഭാവത്തിലോ , ഉദ്ദേശ്യത്തിലോ ചില മാറ്റങ്ങള്‍ വരാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്.