തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിജയ് വർമ്മയാണ് തമന്നയുടെ വരൻ. നേരത്തെ തന്നെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണ് എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. 2025ൽ ഇരുവരും വിവാഹിതരായേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പല അഭിമുഖങ്ങളിലും പ്രണയത്തെ കു തുറന്നു പറഞ്ഞ ഇരുവരും ‘ലസ്റ്റ് സ്റ്റോറിസ് 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് പ്രണയത്തിലാകുന്നത്. അടുത്ത വർഷം മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാകും എന്നും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു എന്നും ഒക്കെയാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈയിൽ വിവാഹ ശേഷം താമസിക്കുന്നതിനായി ആഡംബര അപ്പാർട്ട്മെന്റ് ഇരുവരും വാങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് വിജയ് വർമ്മ തമന്നയുമായുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടി വയ്ക്കാനാവില്ല എന്ന മുഖരയോടെയാണ് വിജയ് യൂട്യൂബ് ചാനലിന് അഭിമുഖത്തിൽ ഇരുവരും ആയുള്ള പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.