തലവടി: ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ പുത്തൻപറമ്പിൽ അന്നമ്മ ശമൂവേൽ (98) അന്തരിച്ചു. നവംബർ 30 ശനിയാഴ്ച 12 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് സംസ്ക്കാരം 2 മണിക്ക് മങ്കോട്ടയിലുള്ള കൊമ്പങ്കേരി സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ നടക്കും.
പരേതനായ എൻ. എം. ശമൂവേൽ ആണ് ഭർത്താവ്.
മക്കൾ: പ്രസാദ് സാമുവേൽ (കോർ ഹെൽപ്പർ, സാൽവേഷൻ ആർമി പള്ളി – നിരണം.), ലാലു (ബാഗ്ളൂർ ), സാലി, ലിസി, പരേതരായ ലത, ജോർജ്ജ്, സണ്ണി,ജോയി.
മരുമക്കൾ: ലാലമ്മ ( വാകത്താനം ), മേരി (ബാഗ്ളൂർ ), ജോയ്സ് ( മാവേലിക്കര), തുളസി, അംബിക, രാജു (കോട്ടയം),പാസ്റ്റർ ഷിജി (ഡിസ്ട്രിക്ട് പാസ്റ്റർ, അപ്പോസ്റ്റലിക്ക് ചർച്ച് ഓഫ് പെന്തക്കോസ്ത്, കോട്ടയം )പരേതനായ തിരുവല്ല പാറയിൽ പൊടിയൻ.
കൊമ്പങ്കേരി സാൽവേഷൻ ആർമി പള്ളിയുടെ ആരംഭകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായിരുന്നു പരേത.