കൊല്ലം പ്രവാസി അസ്സോസിയേഷൻ ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റിൽ അജീഷ് സൈമൺ, അമീർ സഖ്യം ലെവൽ വണ്ണിൽ വിജയികളായി. ഫൈസൽ സലിം മുഹമ്മദ് , സ്മിജോ ബേബി സഖ്യമാണ് ലെവൽ ടൂ വിജയികൾ . ആവേശകരമായ മത്സരത്തിൽ അർജുൻ , സുജിത് സാമുവേൽ സഖ്യം ലെവൽ വൺ റണ്ണേഴ്‌സ് അപ്പ് ആയപ്പോൾ ജുബിൻ, അർജുൻ സഖ്യം ലെവൽ ടൂ റണ്ണേഴ്‌സ് അപ്പ് ആയി. കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്ത ടൂർണ്ണമെന്റിൽ ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ അപ്പ്രൂവ്ഡ് അമ്പയർ ഷാനിൽ അബ്ദുൽ റഹീം മുഖ്യ അതിഥിയായി പങ്കെടുത്തു.

വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്ത സമ്മാനദാന ചടങ്ങിന് ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു . കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ഏരിയ ട്രഷറർ സുജേഷ് നന്ദിയും അറിയിച്ചു . ഹമദ് ടൌൺ ഏരിയ കോ – ഓർഡിനേറ്റർ വിഎം പ്രമോദ്, പ്രദീപ്, ഹമദ് ടൌൺ ഏരിയ എക്സിക്യൂട്ടീവ്സ്, സജി, രജിത് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി .

പ്രമുഖ ബാഡ്മിന്റൺ റഫറികൾ ആയ വിനോദ്, വിശാൽ പെരേര , ശക്തിവേൽ കന്തസ്വാമി , ജ്യോത്സ്ന റെദ , ബ്ലെസി തോമസ്, റഷീദ് , തമിഴ്‌സിൽവി ശക്തിവേൽ , ഡെൽവിൻ ഡേവിസ് തുടങ്ങിയർ കളികൾ നിയന്ത്രിച്ചു .

Print Friendly, PDF & Email

Leave a Comment

More News