പത്തനംതിട്ട: കനത്ത മഴയെ അവഗണിച്ച് ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാതയിലൂടെയും പുല്ലുമേട് വഴിയുമുള്ള യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും 86,000 തീർഥാടകരാണ് തിങ്കളാഴ്ച മലകയറിയത്. ഇതിൽ 11,834 തീർത്ഥാടകർ തൽസമയ ബുക്കിംഗ് ഉപയോഗിച്ച് മലകയറി. ഇന്ന് രാവിലെ ഏഴുവരെ 25,000 തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കനത്ത മഴ പെയ്ത ഞായറാഴ്ചയും തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. 60,980 തീർഥാടകർ മലകയറി.
അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പൊലീസും അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്. പമ്പയിലുള്‍പ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച പുലര്‍ച്ചെ അല്‍പ്പം ശക്തി പ്രാപിച്ച മഴയ്ക്കെക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മുടല്‍ മഞ്ഞുണ്ടായി.
പകല്‍ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴ പെയ്തു. പമ്പയിലും നിലയ്ക്കലും മഴയു ണ്ടായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് കാനന പാത അടച്ചതിനാല്‍, അതുവഴി സഞ്ചരിച്ചിരുന്ന തീര്‍ഥാടകരെ കാളകെട്ടിയില്‍ നിന്ന് കെഎസ് ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തിച്ചു.