നോർത്ത് കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

കാലിഫോര്‍ണിയ: വടക്കൻ കാലിഫോർണിയയിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൻ്റെ തീവ്രത കണക്കിലെടുത്ത് അധികൃതർ സുനാമി പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍‌വലിച്ചു. യുഎസ് ജിയോളജിക്കൽ സർവ്വേയുടെ അഭിപ്രായത്തിൽ, ഒറിഗോൺ അതിർത്തിക്കടുത്തുള്ള ഹംബോൾട്ട് കൗണ്ടിയിലെ ഒരു ചെറിയ പട്ടണമായ ഫെർൻഡെയ്‌ലിന് പടിഞ്ഞാറ് രാവിലെ 10:44 നാണ് ഭൂചലനം ഉണ്ടായത്.

ഹംബോൾട്ട് കൗണ്ടിയിലെ തീരദേശ വാസസ്ഥലമായ ഫെർൻഡെയ്‌ലിന് പടിഞ്ഞാറ് ഏകദേശം 5.5 മൈൽ (9 കിലോമീറ്റർ) പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. തുടർന്ന്, പ്രദേശത്ത് ഒന്നിലധികം ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ഇതിനുപിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ നാഷണൽ സുനാമി സെന്‍റര്‍ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂകമ്പത്തിന്‍റെ ആഘാതം സാൻ ഫ്രാൻസിസ്കോ വരെ വ്യാപിച്ചു.  ഈ സംഭവത്തിന് ശേഷം ഉടൻ തന്നെ ഉദ്യോഗസ്ഥർ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.

സാന്താക്രൂസ് മേഖലയിലുടനീളം ദേശീയ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അടിയന്തര സുനാമി മുന്നറിയിപ്പ് ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ലഭിച്ചു, ‘ശക്തമായ തിരമാലകളുടെയും ശക്തമായ പ്രവാഹങ്ങളുടെയും ഒരു പരമ്പര നിങ്ങളz ബാധിച്ചേക്കാം. നിങ്ങൾ അപകടത്തിലാണ്. തീരക്കടലിൽ നിന്ന് മാറി താമസിക്കണം. സുരക്ഷിത ഇടങ്ങളിലേക്ക് മാറുക. പ്രാദേശിക ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തീരപ്രദേശങ്ങളില്‍ നിന്ന് അകന്നുനിൽക്കുക,’ എന്നായിരുന്നു ജനങ്ങള്‍ക്ക് ലഭിച്ച മുന്നറിയിപ്പ്.

കാലിഫോർണിയയിൽ കുറഞ്ഞത് 5.3 ദശലക്ഷം ആളുകൾ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെ സ്ഥിതിഗതികൾ വിശദീകരിക്കുകയും സംസ്ഥാനത്തെ പ്രധാന ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. അതേസമയം,ഭൂചലനത്തില്‍ ആളപായമോ പരിക്കുകളോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ശക്തമായ തിരമാലകൾ തീരപ്രദേശങ്ങളെ ബാധിക്കുമെന്ന് സാന്താക്രൂസ് മേഖലയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുകയും ആളുകളെ ഒഴിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ റാപ്പിഡ് ട്രാൻസിറ്റ് (BART) മുൻകരുതലെന്ന നിലയിൽ അണ്ടർവാട്ടർ ടണലിലൂടെയുള്ള ഗതാഗതം നിർത്തി.

ഭൂമിക്കകത്ത് കാണപ്പെടുന്ന ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനം മൂലമാണ് ഭൂകമ്പം ഉണ്ടാകുന്നത്. ഈ പ്ലേറ്റുകൾ നിരന്തരമായ ചലനത്തിൽ നിലകൊള്ളുന്നു, അവ പരസ്പരം കൂട്ടിമുട്ടുകയോ ഉരസുകയോ ചെയ്യുമ്പോൾ, ഭൂമി ചലിക്കാൻ തുടങ്ങുന്നു. 1 മുതൽ 9 വരെയുള്ള റിക്ടർ സ്കെയിലിലാണ് ഭൂകമ്പത്തിൻ്റെ തീവ്രത അളക്കുന്നത്. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനത്തെ തുടർന്ന് 40 കിലോമീറ്റർ ചുറ്റളവിൽ ശക്തമായ ഭൂചലനം അനുഭവപ്പെടും.

https://twitter.com/i/status/1864803551559516167

Print Friendly, PDF & Email

Leave a Comment

More News