കാരന്തൂർ: കലയും സാഹിത്യവും മനുഷ്യനെ നവീകരിക്കാനാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും സാമൂഹിക നന്മയാവണം ലക്ഷ്യമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസിലെ അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മൂന്നുദിവസം നീണ്ടുനിന്ന ഫെസ്റ്റിൽ 100 ലധികം മത്സര ഇനങ്ങളിൽ 300 ഓളം വിദ്യാർഥികൾ മാറ്റുരച്ചു. മത്സരങ്ങൾക്ക് പുറമെ വിവിധ കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും നടന്നു.
വിവിധ സെഷനുകളിലായി അനസ് അമാനി പുഷ്‌പഗിരി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, മുസ്തഫ പി എറയ്ക്കൽ, സി പി സിറാജുദ്ദീൻ സഖാഫി, വി എം അബ്ദുറശീദ് സഖാഫി, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, ജാബിർ നെരോത്ത്, നൂറുദ്ദീൻ മുസ്തഫ, അഡ്വ. മുഹമ്മദ് ശരീഫ്, സഈദ് ശാമിൽ ഇർഫാനി, ഇസ്മാഈൽ മദനി, മുഹ്‌യിദ്ദീൻ കുട്ടി സഖാഫി, അബ്ദുസ്സമദ് യൂണിവേഴ്‌സിറ്റി, ഉബൈദുല്ല സഖാഫി, സഹൽ സഖാഫി, ജാബിർ സിദ്ദീഖി, റിയാസ് ചുങ്കത്തറ, സഫ്‌വാൻ നൂറാനി, അസ്‌ലം നൂറാനി, ടി ടി ഗഫൂർ ലത്വീഫി, ശാലിം ഓമാനൂർ, ഉവൈസ് നിലമ്പൂർ സംബന്ധിച്ചു.