ചട്ടിപ്പറമ്പ: ബാബരി, ഗ്യാന്‍ വാപി, ഷാഹി മസ്ജിദ് സംഘപരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടു നിൽക്കരുത് എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തി. ചട്ടിപ്പറമ്പ അങ്ങാടിയിൽ വച്ച് നടത്തിയ പരിപാടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് സി എച്ച് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും ട്രഷറർ യു ടി മുഹമ്മദ് അലി നന്ദിയും പറഞ്ഞു, കുഞ്ഞലവി, അബ്ദുൽ സലാം പി കെ, മുഹമ്മദ് അലി കുറുവ, ഫൈസൽ കുറുവ, നദീം യു, നസീം യു, ഹാദി യു ടി, ഫർഹാൻ ടി തുടങ്ങിയവർ നേതൃത്വം നൽകി.