ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ജീവിതപങ്കാളിയുമായി കലഹം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.
കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ മേലാധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ഏറ്റെടുത്ത് ജോലികൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാകും. ശാരീരികാരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആത്‌മീയതയും ധ്യാനവും നിങ്ങൾക്ക് ആശ്വാസവും ശാന്തതയും നൽകും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും.
വൃശ്ചികം: ഇന്ന് നിങ്ങൾ ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്താം. തീർഥയാത്ര നടത്താൻ സാധ്യതയുണ്ട്. തൊഴിൽപരമായി നല്ല പ്രവർത്തനം കാഴ്‌ചവയ്‌ക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്. പ്രതികൂല സാഹചര്യങ്ങളെ നിശ്‌ചയദാർഢ്യത്തോടെ തരണം ചെയ്യാൻ സാധിക്കും.
ധനു: ധനുരാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ ബാധിക്കും. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിയമപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
മകരം: ഇന്ന് നിങ്ങൾ ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം സമാധാനം നല്‍കും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത.
കുംഭം: ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. ഏറ്റെടുക്കുന്ന ഓരോ ചുമതലയിലും ശ്രദ്ധ വേണം. തൊഴില്‍രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
മീനം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കില്ല.
മേടം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. സുഹൃത്തുക്കളുമായി യാത്ര പോകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. നിങ്ങളുടെ ശാരീരിക ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. ജോലിയിൽ മേലധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
മിഥുനം: പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ ഇന്ന് നല്ല ദിവസമായിരിക്കില്ല. ശാരീരികമായ അനാരോഗ്യവും ഉത്കണ്‌ഠയും നിങ്ങള്‍ക്ക് അനുഭവപ്പെടും. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. അനാവശ്യ ചെലവുകൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
കര്‍ക്കടകം: വളരെ ഊർജസ്വലമായ ദിവസമായിരിക്കും ഇന്ന്. സന്തോഷവും ആവേശവും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. എല്ലാ ജോലികളും പൂർത്തീകരിക്കാൻ കഴിയും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.