വാഷിംഗ്ടൺ ഡി സി – പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയതിന് ന്യായീകരിച്ചു പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറി.മാപ്പു നൽകിയതിന് ശേഷം ആദ്യമായിവെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ജീൻ-പിയറി.
ബൈഡൻ തൻ്റെ മകന് മാപ്പ് നൽകില്ലെന്ന് വിവിധ അവസരങ്ങളിൽ പലതവണ പറഞ്ഞതിന് ശേഷം പ്രസിഡൻ്റിൻ്റെ വക്താവ് കരീൻ ജീൻ-പിയറിക്ക് മാപ്പ് നൽകിയതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഇവർക്കു നേരിടേണ്ടി വന്നത് .സാഹചര്യങ്ങൾ മാറിയെന്നു വിശദീകരിച്ചതിനുശേഷം ജീൻ-പിയറി ബൈഡനെ ന്യായീകരിച്ചു.ബൈഡൻ്റെ മാപ്പ് ഉദ്ധരിച്ച് അവർ ഹണ്ടറും കുടുംബവും വേണ്ടത്ര അനുഭവിച്ചതായി പ്രസിഡൻ്റിന് തോന്നി. ഈ സാഹചര്യത്തിലാണ് പ്രസിഡൻ്റ് മനസ്സ് മാറ്റുകയും മാപ്പ് നൽകുകയും ചെയ്തത്,” അവർ കൂട്ടിച്ചേർത്തു
ജൂലൈയിൽ, ബൈഡൻ തൻ്റെ മകനോട് ക്ഷമിക്കുമോ എന്ന് ചോദിച്ചപ്പോൾ “ഇത് ഇല്ല”.ഒരിക്കലുമില്ല ജീൻ-പിയറി മാധ്യമ പ്രവർത്തകരോട് പറഞ്ഞു
അമേരിക്കക്കാരോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടുണ്ടോ എന്ന് .റിപ്പോർട്ടറുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജീൻ-പിയറിയുടെ മറുപടി.