മലപ്പുറം : വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
വൈദ്യുതി ചാർജ് വർദ്ധനവിലൂടെ ഇടത് സർക്കാർ സാധാരണക്കാരെ ഷോക്കടിപ്പികുയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ പറഞ്ഞു.
സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലം സാധാരണ ജനങ്ങൾ ചുമക്കുകയാണ്. അഴിമതിയും ദൂർത്തിനും വേണ്ടി സർക്കാർ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്.
വൈദ്യുതി ചാർജ് വർധനവ് സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂർണമാക്കുന്നതായും ഈ നീതികേടുകൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ തുടരുമെന്നും സഫീർ ഷാ കൂട്ടിച്ചേർത്തു.
പരിപാടിയിൽ ആരിഫ് ചുണ്ടയിൽ, ജംഷീൽ അബൂബക്കർ, ശാക്കിർ മോങ്ങം, സൈതാലി വലമ്പൂർ, ഫസൽ തിരൂർക്കാട്, ജലീൽ കെ എം, മെഹബൂബ് പൂക്കോട്ടൂർ, സുബൈദ മുസ്ലിയാരകത്ത് എന്നിവർ നേതൃത്വം നൽകി.