മണ്ണാർക്കാട്: അരിയൂർ ബാങ്കിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പും നിക്ഷേപകരായ സാധാരണക്കാരോടുള്ള വഞ്ചനയും സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കവുമെന്ന് ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി.
മാസങ്ങൾക്ക് മുൻപേ ലീഗ് സംസ്ഥാന നേതൃത്വത്തിന് ബാങ്കിന്റെ തട്ടിപ്പ് വിവരം അറിഞ്ഞിട്ടും പാർട്ടി ജില്ലാ, പ്രാദേശിക നേതൃത്വത്തിൽ ഉള്ളവരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നതെന്നും അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മണ്ണാർക്കാട് എംഎൽഎ അടക്കമുള്ളവർ തട്ടിപ്പ്ന് കൂട്ട് നിന്നത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരാതി നൽകുമെന്നും മണ്ഡലം യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അബ്ദു റഫീഖ്, മണ്ഡലം സെക്രട്ടറി വി.ടി.ഉമ്മർ, കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ.വി.ടി, അൻവർ കൊമ്പം, ശിഹാബ് മൈലാമ്പാടം, മുഹമ്മദ്കുട്ടി, ബഷീർ പുളിക്കൽ, ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു.