എഡ്മിന്റനിലെ “നമഹ” യ്ക്കു പുതിയ ഭാരവാഹികൾ

എഡ്മിന്റൻ : കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്റൻ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024-ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ദിനേശ് രാജൻ (പ്രസിഡന്റ് ), സിദ്ധാർത്ഥ് ബാലൻ (വൈസ്പ്രസിഡന്റ്) , അജയ് കുമാർ കെ (സെക്രട്ടറി), പ്രജീഷ് നാരായണൻ (ജോയിന്റ് സെക്രട്ടറി), ഡാക്സ് വിജയഭാനു (ട്രെഷറർ) ആയും തിരെഞ്ഞെടുത്തു, കൂടാതെ വിബിൻകുമാർ നെല്ലിശ്ശേരി, അരുൺ രാമചന്ദ്രൻ, റിമ പ്രകാശ്, നീതു ഡാക്സ് എന്നിവരെ ബോർഡ് അംഗങ്ങളായും തിരെഞ്ഞെടുത്തു.

മാതൃസമിതി കോറിഡേറ്റർ ആയി ജോത്സ്ന സിദ്ധർത്തിനേയും , മാതൃസമിതി വൈസ് കോഓർഡിനേറ്റർ ആയി സുഷമ ദിനേശിനേയും തിരെഞ്ഞെടുത്തു.

കാനഡ ഫെഡറൽ ഗവൺമെന്റ് ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായി നമാഹായേ അംഗീകരിച്ചതിനു ശേഷമുള്ള പൊതുയോഗത്തിൽ 2024-ൽ കൈവരിച്ച പ്രധാന നേട്ടങ്ങളേയും , പ്രവർത്തനങ്ങളേയും വിലയിരുത്തി . ഒപ്പം 2024 വർഷത്തെ സാമ്പത്തിക കണക്കുകളും അവതരിപ്പിക്കപ്പെട്ടു . എല്ലാ അംഗങ്ങളും എത്തിയ ചടങ്ങിൽ പ്രത്യേക പ്രമേയത്തിലൂടെ പുതിയ നിയമഭേദഗതികൾ പാസാക്കി. കാനഡ ഗവൺമെന്റ് അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന നിലയിലുള്ള എല്ലാ നയങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു .

കുട്ടികളും മുതിർന്നവരും സന്നിഹിതരായ ചടങ്ങിൽ നമഹയുടെ 2025 ൽ നടപ്പാക്കേണ്ട കാര്യങ്ങളുടെ ചെറിയ രൂപരേഖ ശ്രീ ദിനേഷ് രാജൻ അവതരിപ്പിച്ചു കൂടാതെ ശ്രീ അജയ് കുമാർ നമഹാ വിഷൻ 2030 എന്ന മഹത്തരമായ ആശയം അവതരിപ്പിക്കുകയും എല്ലാ അംഗങ്ങളും അംഗീകരിക്കുകയും ചെയ്തു . ഒരു ഹിന്ദു സംഘടന എന്ന രീതിയിൽ കൂടുതൽ ആഴങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കലാണ് നമഹാ വിഷൻ 2030.

ഇതിന്റെ പ്രവർത്തനം ഏകികരിപ്പിക്കാൻ വേണ്ടി ശ്രീ സിദാർഥ് ബാലൻറെയും, ശ്രീ പ്രജീഷ് നാരായണൻറെയും നേതൃത്വത്തിൽ ഒരു കോർ കമ്മറ്റിക്ക് രൂപം നല്കാൻ തീരുമാനിച്ചു . നമഹയുടെ കുരുന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളോട് കൂടി വാർഷിക പൊതുയോഗം സമാപിച്ചു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Print Friendly, PDF & Email

Leave a Comment

More News