തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലം മുന്‍കൂട്ടി കണ്ട് വിമാനക്കമ്പനികള്‍ ആഭ്യന്തര വിമാന നിരക്ക് കുത്തനെ കൂട്ടി. ഇതോടെ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വാങ്ങേണ്ടി വരും. ജനുവരി ആറുവരെ മൂന്നിരട്ടിയാണ് വിമാന നിരക്ക് വര്‍ധിപ്പിച്ചത്.
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസില്ല. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളില്‍ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍.
കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ല ഇല്ലാതായതോടെ വലിയ ദുരിതത്തില്‍ ആയിരിക്കുകയാണ് മറുനാടന്‍ മലയാളികള്‍.
ദിവസേന കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റിലാണ്. ഡിസംബര്‍ 15നു ശേഷം തേഡ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല.
.