അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക; റഷ്യന്‍ പൗരന്മാര്‍ക്ക് രാജ്യത്തിന്റെ മുന്നറിയിപ്പ്

മോസ്കോ: ലോകത്തിലെ പല രാജ്യങ്ങളും ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിലൊന്നാണ് ഉക്രെയ്നുമായി യുദ്ധം ചെയ്യുന്ന റഷ്യ. അമേരിക്ക തുടർച്ചയായി ഉക്രെയ്നെ സഹായിക്കുന്നു. അതേസമയം, വാഷിംഗ്ടണുമായുള്ള ബന്ധം വഷളായതിനാല്‍ അമേരിക്ക സന്ദർശിക്കരുതെന്ന് റഷ്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. യുഎസ് ഉദ്യോഗസ്ഥരിൽ നിന്ന് തങ്ങൾക്ക് അപകടസാധ്യതയുണ്ടാകുമെന്നാണ് റഷ്യ മുന്നറിയിപ്പില്‍ പറയുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയാണ് വാർത്താ സമ്മേളനത്തിലൂടെ മുന്നറിയിപ്പ് നൽകിയത്.

റഷ്യ-യുഎസ് ബന്ധം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷമുള്ളതിനേക്കാൾ മോശമാണ് റഷ്യ-യുഎസ് ബന്ധം എന്ന് ചില വിദഗ്ധർ വിശ്വസിക്കുന്നു. വ്യക്തിപരമോ ഔദ്യോഗികമോ ആയ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്കുള്ള യാത്ര ഗുരുതരമായ അപകടസാധ്യതകൾ വരുത്തിവെയ്ക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മരിയ പറഞ്ഞു. അമേരിക്ക-റഷ്യ ബന്ധം തകർച്ചയുടെ വക്കിലാണെന്ന് അവര്‍ വിശേഷിപ്പിച്ചു. എന്നിരുന്നാലും, ട്രംപിൻ്റെ വരവിനുശേഷം, അദ്ദേഹം റഷ്യയെ എങ്ങനെ കാണുന്നു എന്ന് കണ്ടറിയണം.

വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ തങ്ങളുടെ പൗരന്മാർക്ക് കാനഡയിലേക്കും യൂറോപ്യൻ യൂണിയനിലെ യുഎസ് സഖ്യകക്ഷികളിലേക്കും യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി, “അവധിക്കാലത്ത് അമേരിക്കയിലേക്കും അതിൻ്റെ സഖ്യകക്ഷികളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” മുന്നറിയിപ്പില്‍ പറയുന്നു.

സമാനമായി, റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദ്രവമോ തടങ്കലോ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News