പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പാരമ്പര്യ വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥരുടെ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും, പാരമ്പര്യ വൈദ്യൻമാരെ നിയമം മൂലം സംരക്ഷിക്കണമെന്നും പത്തനംതിട്ട ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള ആയൂർവ്വേദ തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ കൺവെൻഷൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് ഷൈമ ശിവൻ ഉൽഘാടനം ചെയ്തു, തുളസിവൈദ്യർ അടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം രാമചന്ദ്രൻ ഗുരുക്കൾ കണ്ണൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
തുളസിവൈദ്യർ ( പ്രസിഡണ്ട് ), വിഷ്ണു ഗുരുക്കൾ, ശ്യാംമകുമാർ (വൈസ് പ്രസിഡന്റുമാർ), ബിനോയി വൈദ്യർ തിരുവല്ല (സെക്രട്ടറി) , അനീ വൈദ്യർ, രാജു വൈദ്യർ (ജോ.സെക്രട്ടറിമാർ), അഞ്ജു അനീഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.