കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) വനിത വിംഗ് രൂപീകരിച്ചു

കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ കാനഡയിലെ വിവിധ പ്രവിശ്യകളിലെ ഹൈന്ദവ വിശ്വാസികളായ വനിതകളെ കോർത്തിണക്കി വനിത വിങ്ങിനു രൂപം നൽകി. പുതു തലമുറയിലെ കുട്ടികൾക്കും, കുടുംബാങ്ങങ്ങൾക്കും ഹൈന്ദവ ആചാര,അനുഷ്ഠാനങ്ങൾ, ആധ്യാത്മിക പഠനങ്ങൾ സംഘടിപ്പിക്കുക, കലാ,കായിക,സാഹിത്യ വാസനകളെ പ്രിത്സാഹിപ്പിയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് കൂട്ടായ്മ മുന്നോട്ടു വയ്ക്കുന്നത്. ഓൺലൈൻ ആയി സംഘടിപ്പിക്കാത്ത പ്രസ്തുത യോഗത്തിൽ കേരള ഹിന്ദു ഐക്യവേദി സംസ്ഥാന അദ്യക്ഷ ശ്രീമതി.ശശികല ടീച്ചർ ,പ്രശസ്ത ആധ്യാത്മിക പ്രഭാഷകയായ ശ്രീമതി. സരിത അയ്യർ എന്നിവർ കെ എച് എഫ് സി യുടെ പ്രവർത്തകർക്കും, സംഘാടകർക്കും,വനിതാ പ്രതിനിധികൾക്കും ആശംസകൾ അർപ്പിച്ചു.

സനാതന ധർമ്മ, കർമ്മ പദ്ധതികളിൽ ഹൈന്ദവ അമ്മമാർ പുലർത്തുന്ന സ്വാധീനവും,പുതു തലമുറയെ അടിയുറച്ച ഹൈദവ സംസ്കാരത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് അമ്മമാർക്കുള്ള പങ്കിനെ കുറിച്ചും ശ്രീമതി.ശശികല ടീച്ചർ എടുത്തു പറഞ്ഞു.കെ.എച് എഫ് സി യുടെ വനിതാ കൂട്ടായ്മയ്ക്കും,കെ.എച് എഫ് സി യ്ക്കും ടീച്ചർ എല്ലാ വിധ ഭാവുകങ്ങളും നേർന്നു.
വനിതകൾ സനാതന ധർമ്മ പ്രവർത്തനങ്ങളിൽ മുൻകൈ എടുത്തു പ്രവതിയ്ക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും, വനിതകളുടെ സേവന തത്പരത,ഭക്തി എന്നിവയെ കുറിച്ചും വിശദീകരിച്ച ശ്രീമതി. സരിത അയ്യർ കെ എച്ച് എഫ് സി യുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.

കെ എച് എഫ് സി യുടെ ഭാരവാഹികൾ നേതൃത്വം നൽകിയ ചടങ്ങിൽ ശ്രീമതി.രജനി പണിക്കർ, സുമി ശശികൃഷ്ണ, രാഖി ബിനോയ്, ലൗലി ശങ്കർ, ആഷ S നായർ, ബബിത ദീപക്, ലേഖ ബി മേനോൻ എന്നിവർ ചർച്ചകളെ നയിക്കുകയും,ഭാവി കർമ്മ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു

Print Friendly, PDF & Email

Leave a Comment

More News