എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി പുതിയ നേതാക്കളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ആയി അഡ്വ. അസ്ലം പളളിപ്പടി, ജനറൽ സെക്രട്ടറിയായി ഹസനുൽ ബന്ന, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൽ ബാരി, അഫ്നാൻ സി, മുബഷിർ എൻ.കെ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഞായറാഴ്ച മലപ്പുറം മലബാർ ഹൗസിൽ ഇലക്ഷനുശേഷം നടന്ന മെമ്പേഴ്സ് മീറ്റിലായിരുന്നു 2025 വർഷത്തിലേക്കുളള ജില്ലാ നേതൃത്വങ്ങളുടെ പ്രഖ്യാപനം.
വിദ്യാഭ്യാസ-വികസന മേഖലകളിൽ മലബാറിനോടുളള വിവേചനം തുടർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ എസ്.ഐ.ഒ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് കൂടുതൽ തലങ്ങളിലേക്ക് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പരിപാടിയിൽ ദേശീയ കമ്മിറ്റി അംഗം വാഹിദ് ചുള്ളിപ്പാറ, സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, ജില്ലാ പ്രസിഡന്റ് അനീസ് ടി, ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം ഹബീബ് ജഹാൻ എന്നിവർ സംസാരിച്ചു.