വിസ്‌കോൺസിനിലെ സ്വകാര്യ ക്രിസ്ത്യന്‍ സ്കൂളില്‍ 15 വയസ്സുകാരി പെൺകുട്ടി വെടിയുതിർത്തു; അദ്ധ്യാപിക ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

വിസ്കോണ്‍സിന്‍: വിസ്‌കോൺസിനിലെ ഒരു സ്വകാര്യ ക്രിസ്ത്യൻ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ അദ്ധ്യാപിക ഉള്‍പ്പടെ
മൂന്നു പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പ്രദേശത്തെ നടുക്കിയ സംഭവം നടന്നത്. വെടിയുതിര്‍ത്ത 17 വയസ്സുകാരി പെണ്‍കുട്ടിയും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. വിസ്കോൺസിൻ പോലീസ് പറയുന്നതനുസരിച്ച്, ഈ വെടിവയ്പ്പ് സംഭവത്തിൽ വെടിയേറ്റയാളടക്കം അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിസ്‌കോൻസിൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളില്‍ തിങ്കളാഴ്‌ച പ്രാദേശിക സമയം രാവിലെയാണ് വെടിവയ്പ്പു‌ണ്ടായത്.

സ്‌കൂളിലെ അദ്ധ്യാപികയും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. 15 കാരിയായ വിദ്യാര്‍ഥിനിയാണ് വെടിവയ്പ്പ്‌ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവ സ്ഥലത്തേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുന്‍പ് തന്നെ അക്രമിയായ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്‌തതായി പൊലീസ് അറിയിച്ചു.

വെടിവയ്പ്പി‌ല്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിണ്ടർഗാർട്ടൻ മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള 420 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ് അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂൾ.

വെടിയുതിർത്ത വിദ്യാർത്ഥി 9 എംഎം പിസ്റ്റൾ സ്കൂളിലേക്ക് കൊണ്ടു വന്നിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. പ്രകോപനമൊന്നുമില്ലാതെ പെട്ടെന്നാണ് പെണ്‍കുട്ടി വെടിവെയ്ക്കാന്‍ ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമം നടത്തിയ പെണ്‍കുട്ടിയുടെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയതായി മാഡിസണ്‍ പൊലീസ് മേധാവി ഷോണ്‍ ബാണ്‍സിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംഘം സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് അവര്‍ സഹകരിക്കുന്നുണ്ടെന്നുമാണ് വിവരം.

10.57നാണ് സ്‌കൂളില്‍ നിന്നും വെടിവയ്പ്പി‌നെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. നാല് മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. സ്‌കൂളിലെ സ്റ്റഡി ഹാളിലായിരുന്നു വെടിവയ്പ്പ്‌ ഉണ്ടായതെന്നും മാഡിസണ്‍ പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്‌കൂളിന് ചുറ്റുമുള്ള റോഡുകൾ പോലീസ് അടച്ചു. അക്രമി എന്തിനാണ് ഇത് ചെയ്തത്, ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും അറിയില്ലെന്ന് ഉദ്യോഗാസ്ഥന്‍ പറഞ്ഞു. പ്രാദേശിക അധികാരികളെ സഹായിക്കാൻ ഫെഡറൽ ഏജൻ്റുമാരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമേരിക്കയിലെ തോക്ക് സംസ്കാരം നിയന്ത്രിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുകയാണ്. കെ-12 സ്‌കൂൾ ഷൂട്ടിംഗ് ഡാറ്റാബേസ് വെബ്‌സൈറ്റ് അനുസരിച്ച്, ഈ വർഷം അമേരിക്കന്‍ സ്‌കൂളുകളിൽ 322 വെടിവയ്പുകൾ ഉണ്ടായിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News