എടത്വ സിഎച്ച്എസിയിൽ എടത്വ വികസന സമിതിയുടെ നില്പ് സമരം 21ന്

എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബർ 21ന് രാവിലെ 8.30ന് സംഘടിപ്പിക്കുന്ന നില്പ് സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിക്കും. രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം മുഖ്യ സന്ദേശം നല്കും.

ഇത് സംബന്ധിച്ച് നടന്ന എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം , വൈസ്പ്രസി ഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പിഡി രമേശ്കുമാർ, ജോയിന്റ് സെക്രട്ടറിമാരായ അജി കോശി,ടോമിച്ചന്‍ കളങ്ങര, എക്സിക്യൂട്ടീവ് അംഗം സാബു മാത്യു കളത്തൂർ എന്നിവർ പങ്കെടുത്തു.

എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിദിനം ചികിത്സക്കായി ഇരുന്നൂറിലധികം രോഗികൾ എത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസത്തിൽ കിടത്തി ചികിത്സ നല്കിയത് എട്ട് പേർക്ക് മാത്രം.ഒക്ടോബർ മാസത്തിൽ എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 6143 രോഗികൾ ചികിത്സ തേടി എത്തിയെങ്കിലും 30 കിടക്കകൾ ഉള്ള ഇവിടെ വെറും 8 രോഗികൾക്ക് മാത്രമാണ് ഒക്ടോബർ മാസത്തിൽ കിടത്തി ചികിത്സ നല്കിയത്.

ജെപിഎച്ച്എൻ തസ്തികകളിൽ 3 എണ്ണവും ആകെയുള്ള രണ്ട് പി.ടി.എസ് തസ്തികകളിലും ഒഴിവ് കിടപ്പുണ്ട്.ജോലി ചെയ്തിരുന്ന ഒരാൾ ഡിസംബർ 1ന് വിരമിച്ചതോടെയാണ് രണ്ട് പി.ടി.എസ് തസ്തികകളിലും ഒഴിവ് വന്നത്.കൂടാതെ ആകെയുള്ള 5 അസിസ്റ്റൻ്റ് സർജൻമാരിൽ ഒരാൾ ഒരു വർഷമായി വർക്കിങ്ങ് അറേജ്മെന്റിലും മറ്റൊരാൾ പ്രസവ അവധിയിലും ആണ്. ആകെയുള്ള 66 ജീവനക്കാരിൽ 20 ജീവനക്കാർ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഉള്ളവരാണ്.ഹെൽത്ത് ഇൻസ്പെക്ടറുടെ സേവനം തലവടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ആഴ്ചയിൽ രണ്ട് ദിവസമാണ് എടത്വയിൽ ലഭ്യമാകുന്നത്.തലവടിയിൽ ജൂനിയർ പബ്ളിക്ക് ഹെൽത്ത് നേഴ്സ് ഉൾപ്പെടെ മൂന്ന് തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്.സാമൂഹിക ആരോഗ്യ കേന്ദ്രം എന്ന ഗ്രേഡിൽ പ്രവർത്തിക്കുന്ന ഇവിടെ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 1, ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ, പബ്ളിക്ക് നേഴ്സിങ്ങ് സൂപ്പർവൈസർ എന്നീ പോസ്റ്റുകൾ ഈ സ്ഥാപനത്തില്‍ ഇല്ല.

Print Friendly, PDF & Email

Leave a Comment

More News