നക്ഷത്ര ഫലം (23-12-2024 തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

കന്നി: ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. തൊഴില്‍രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ഇന്ന് പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാർത്തകൾ വന്നുചേരും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും.

തുലാം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.

വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങൾ ആത്മീയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകും. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

ധനു: ധനുരാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മകരം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും‍. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്‌, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. ജോലിയിൽ മേലധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും.

കുംഭം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

മീനം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മേടം: നിങ്ങളുടെ ആരോഗ്യനില ഇന്ന് മെച്ചപ്പെട്ട രീതിയിലായിരിക്കില്ല. ശാരീരികമായ അനാരോഗ്യവും ഉത്‌കണ്‌ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‍നമാകും. ശാരീരികമായ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടാൻ സാധ്യത. നിങ്ങളുടെ ശാരീരിക പ്രശ്‌നങ്ങൾ തൊഴിലിനെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്

ഇടവം: ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ജോലിയിൽ മികവ് കാണിക്കും. മേലധികാരികളില്‍ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും.

മിഥുനം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്.

കര്‍ക്കടകം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടും.

Print Friendly, PDF & Email

Leave a Comment

More News