ഖാഫ് കൾച്ചറൽ അൽഗോരിതം: മർകസ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം

ജാമിഅ മർകസ് ഖാഫ് ഫെസ്റ്റിവൽ സമാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ഏഴാമത് ഖാഫ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘ഡീ കോഡിംഗ് ദ കൾച്ചറൽ അൽഗോരിതം ‘ എന്ന പ്രമേയത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സമൂലമായ അപ്ഡേഷനുകളോടൊപ്പം സാംസ്കാരിക മൂല്യ നിർമ്മിതിയുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംവിധാനിച്ചത്. ഇഹ്‌യാഉസുന്ന സ്റ്റുഡൻസ് യൂണിയൻ ‘ചാലീസ് ചാന്ദ് ‘ നാൽപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒരുമാസം നീണ്ടുനിന്ന ഖാഫ് കലാ വൈജ്ഞാനിക സംഗമത്തിൽ ഇൻസൈറ്റ് എക്സ്പോ , ഫിഖ്ഹ് കൊളോക്വിയം, ഗ്ലോബൽ ദർസ് , മാസ്റ്റർ പ്ലാൻ , ക്യൂ ടോക് , ഡാറ്റാ ചാലഞ്ച് , വിഷ്വൽ സ്റ്റോറി , ഹദീസ് കോൺഫറൻസ് തുടങ്ങിയ വ്യത്യസ്ത അക്കാദമിക് മീറ്റപ്പുകളും സംവാദങ്ങളും അരങ്ങേറി.

മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സംഗമം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ജാമിഅ മർകസ് പ്രോ ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ:ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, ബഷീർ സഖാഫി കൈപ്പുറം, അബ്ദുൽ സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല സഖാഫി മലയമ്മ, കരീം ഫൈസി വാവൂർ, അബ്ദുറഹ്മാൻ സഖാഫി നെടിയനാട് , അസ്ലം നൂറാനി സംബന്ധിച്ചു. ഫെസ്റ്റിവൽ ചെയർമാൻ റബീഹ് ബുഖാരി സ്വാഗതവും ഉനൈസ് തിനൂർ നന്ദിയും പറഞ്ഞു.

ജാമിഅ മർകസിലെ ആയിരത്തിൽപരം വിദ്യാർത്ഥികൾ 5 ടീമുകളിലായി ഇരുന്നൂറോളം മത്സരയിനങ്ങളിൽ മാറ്റുരച്ചപ്പോൾ ഇഖ്റാസിഫ്, ദൗഖ് ഫിബിൻ, ഹിക്മ ബേസ് ടീമുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വ്യത്യസത സോണുകളിൽ നിന്നായി കലാപ്രതിഭകളായി മുഹമ്മദ് മാട്ടാൻ, ശമ്മാസ്, സയ്യിദ് ഷഹീർ എന്നിവരെയും സർഗ്ഗ പ്രതിഭകളായി അബ്ദുൽ ബാസിത്, യാസീൻ രിള, ശാക്കിർ വാവൂർ എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുൽ ബാസിത് ഖാഫ് ഐക്കൺ അവാർഡിന് അർഹനായി.

പരിപാടിയുടെ ഭാഗമായി രാവിലെ സംഘടിപ്പിച്ച സ്പിരിച്ചൽ മീറ്റിൽ ജാമിഅ മർകസ് ഫൗണ്ടർ കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ വർഷം വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അദ്ദേഹം അനുമോദിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ , ഉമറലി സഖാഫി എടപ്പുലം ,അക്ബർ ബാദുഷ സഖാഫി , സയ്യിദ് മുഅമ്മിൽ ബാഹസൻ, ശുഐബ് ചേളാരി സംബന്ധിച്ചു.

‘ചാലീസ് ചാന്ദ് ‘ വാർഷികാഘോഷത്തിൻ്റെ ഭാഗമായി പഖ്യാപിച്ച നാൽപ്പത് കർമ്മ പദ്ധതികളുടെ പൂർത്തീകരണം ഫെബ്രുവരി രണ്ടാം വാരം നടക്കുമെന്ന് ഇഹ്‌യാഉസുന്ന ജന: സെക്രട്ടറി അൻസാർ പറവണ്ണ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News