വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്മസ് കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ഏവർക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവൻ ആഹോഷിക്കുന്ന ഈ വേളയിൽ ആശംസകള്‍ നേരുന്നതിനോടൊപ്പം നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന മാർഗ്ഗമായി നമുക്ക് മാറാൻ കഴിയണം എന്നും പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ വരുംദിനങ്ങളെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്എന്നിവർ ആശംസിച്ചു.
ആഘോഷങ്ങളും സമ്മാനങ്ങളും മനുഷ്യനു ജീവിതമെന്ന സമസ്യക്കിടയില്‍ ലക്ഷ്യം കാണാന്‍ സാഹയകമാകുന്ന കാര്യങ്ങൾ ആണ് . അതുകൊണ്ട് തന്നെ ഫൊക്കാന വളരെ അധികം പ്രൊജെക്ടുകൾ അമേരിക്കൻ മലയാളികൾക്കും കേരളത്തിനും സമ്മാനിക്കുന്നത് . ഈ പദ്ധതികൾ എല്ലാം ഫൊക്കാനയുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുന്ന ഒന്നാണ് .
ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടിയ ഒരു ആഘോഷമാണ്. മധുര സ്മരണകളും കേട്ടുകേള്‍വി കഥകളുമായി നമ്മളിലേക്ക് വീണ്ടും വന്ന ക്രിസ്മസ് സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ നമുക്ക് പകര്‍ന്ന് നല്കിയ യേശുദേവന്റെ ജനനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. എല്ലാവർക്കും ഫൊക്കാനയുടെ ക്രിസ്തുമസ് ന്യൂയീര്‍ ആശംസകൾ നേരുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി , നാഷണൽ കമ്മിറ്റി , ട്രസ്റ്റീ ബോർഡ് മെംബേർസ് , വിമൻസ് ഫോറം കമ്മിറ്റി , കൺവെൻഷൻ കമ്മിറ്റി എന്നിവർ അറിയിച്ചു.