മലപ്പുറം : കേരളത്തിൽ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം സി.പി.എം ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെ ഏറ്റെടുത്ത് മുസ്ലിം സമുദായത്തെ ഭീകരവൽകരിക്കുന്ന രീതിയിൽ പ്രസ്താവനകളും പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ കേരളത്തിലെ സമുദായ സഹവർത്തിത്വത്തെ തകർക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ഹിന്ദുത്വ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ തൗഫീഖ് മമ്പാട്.മലപ്പുറം മലബാർ ഹൗസിൽ നടന്ന സോളിഡാരിറ്റി ജില്ലാ എസ്.എം.സി (സെലക്റ്റട് മെമ്പേഴ്സ് ക്യാമ്പ് ) യുടെ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളിലായി ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഹമീദ് വാണിയമ്പലം, കെ ടി ഹുസൈൻ, അഷ്റഫ് കീഴ്പറമ്പ്, ജാബിർ സുലൈം, ഡോ. വി ഹിക്മത്തുള്ള , ജുമൈൽ. പി പി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.സോളിഡാരിറ്റി ജില്ലാ ഭാരവാഹികളായ അജ്മൽ. കെ പി, സാബിക് വെട്ടം, യാസിർ കൊണ്ടോട്ടി, എം ഐ അനസ് മൻസൂർ, അബ്ദുൽ വാഹിദ്.പി, സൽമാനുൽ ഫാരിസ്, ബാസിത് താനൂർ, അമീൻ അബ്ദുസലാം, യുസർ പയ്യനാട് എന്നിവർ സംസാരിച്ചു.. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും നടത്തി
More News
-
കേരളം മിനി പാക്കിസ്താന് ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഡി.ജി.പിക്ക് പരാതി നൽകി
കോഴിക്കോട്: കേരളം മിനി പാക്കിസ്താന് ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്... -
അർ.എസ്.എസിനെ പറയാൻ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി.പി.എമ്മിൻ്റെ ഗതികേട് : സോളിഡാരിറ്റി
മലപ്പുറം : താനൂർ നടന്നുവരുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ ‘ജില്ലയിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് സേവനങ്ങളിലൂടെ ‘ എന്ന് പറഞ്ഞ് അർ.എസ്.എസിൻ്റെ ഭീകരതയെക്കുറിച്ച്... -
സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി...