സമകാലിക ഇന്ത്യയിൽ അംബേദ്കറിനുമുള്ള പ്രാധാന്യം വർധിച്ചു വരുന്നു: പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ച സദസ്

പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു

ഖത്തര്‍: ഇന്ത്യൻ ജനാധിപത്യവും രാഷ്ട്രീയവും എപ്പോഴൊക്കെ പ്രതിസന്ധിയിൽ ആകുന്നോ അപ്പോഴൊക്കെ അംബേദ്കർ പൊതു മണ്ഡലത്തിൽ സജീവ ചർച്ചയായി വരുന്നുവെന്നും ലോകത്തെ തന്നെ ഏറ്റവും മികച്ച ഭരണഘടന ഇന്ത്യയ്ക്ക് സംഭാവന ചെയ്ത അദ്ദേഹത്തോട് രാജ്യത്തിന്‌ വലിയ ആദരവും കടപ്പാടുമുണ്ടെന്നും സമകാലിക ഇന്ത്യയിൽ ഭരണഘടനക്കും അംബേദ്കറിനുമുള്ള പ്രാധാന്യം വർധിച്ചു വരികയാണെന്നും പ്രവാസി വെല്‍ഫെയര്‍ ‘അംബേദ്കര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.

അംബേദ്കർ മുന്നോട്ട് വെച്ചതും ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൂല്യവത്തായ ആശയങ്ങളും ഇല്ലായിരുന്നെങ്കിൽ ഇതൊനൊടകം രാജ്യം വലിയ അപകടത്തിൽ എത്തിച്ചേരുമായിരുന്നു. ഭരണഘടനയും രാജ്യത്തിൻറെ മതേതര മൂല്യങ്ങളും നിരാകരിക്കുന്നവർക്ക് ഇന്നും അംബേദ്ക്കർ ഒരു പ്രശ്നമാകുന്നത് അദ്ദേഹത്തിൻറെ രാജ്യത്തെ കുറിച്ച വീക്ഷണവും ദീർഘ ദര്ശനവുമാണ് സൂചിപ്പിക്കുന്നത്. എന്നാൽ അദ്ദേഹത്തെ ഇകഴ്ത്തിയത് കൊണ്ടോ മോശമായി പറഞ്ഞത് കൊണ്ടോ അദ്ദേഹം ചെയ്ത സംഭാവനകളും അദ്ദേഹത്തിൻറെ വ്യക്തി വൈശിഷ്ട്യവും ഇല്ലാതാകില്ല. മതേതര ജനാധിപത്യ കൂട്ടായ്മകള്‍ അംബേദ്കറിന്റെ ആശയങ്ങളെയും ഭരണഘടനയെയും നിരന്തരം ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കണമെന്നും ചര്‍ച്ചാ സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ചര്‍ച്ചാ സദസ്സ് ഉദ്ഘാടനം ചെയ്തു. റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, സാമൂഹ്യ പ്രവർത്തകനും അടയാളം ഖത്തർ എക്സിക്യൂട്ടീവ് മെമ്പറുമായ പ്രമോദ് ശങ്കരൻ എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് അനീസ് മാള ചര്‍ച്ച നിയന്ത്രിച്ചു. നജീം കൊല്ലം , സൈനുദീൻ കോഴിക്കോട് , അയ്യൂബ് ഖാൻ പൂന്തുറ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഷംസീർ ഹസൻ സ്വാഗതവും സജ്ന സാക്കി നന്ദിയും പറഞ്ഞു . വിസ്മയ ബിജുവിന്റെ കവിതാലാപനവും അരങ്ങേറി.

video link:  https://we.tl/t-O0yugw86qV

Print Friendly, PDF & Email

Leave a Comment

More News