മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ വനിതാ സമിതിയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരം സംഘടിപ്പിയ്ക്കുന്നു. ജനുവരി 12 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്കാണ് (EST) നടത്തപ്പെടുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
ദൈനംദിന ജീവിതത്തിൽ നാം അനുഭവിയ്ക്കുന്ന മാനസീക പിരിമുറുക്കങ്ങൾ ധാരാളമാണ്. തൊഴിൽ ഇടങ്ങളിലും, കുടുംബത്തിലും,പങ്കാളികളുടെ ഇടയിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾക്കും, പഠന കാലത്തു കുട്ടികൾ നേരിടുന്ന മാനസീക അസ്വാസ്ഥ്യങ്ങൾക്കും എങ്ങിനെ പരിഹാരം കാണാം എന്നതിനെ കുറിച്ചുള്ള പഠനക്ലാസ്സുകളുടെ ആദ്യ പടി എന്നോണമാണ് ഈ സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. “കനേഡിയൻ സെന്റർ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോ തെറാപ്പി” യുമായി സഹകരിച്ചു നടത്തുന്ന സെമിനാർ പ്രശസ്ത സൈക്കോതെറാപിസ്റ്റ് ആയ ശ്രീമതി.ഷൈനി ഭാസ്കർ – (CBT,DBT,CCP,COSP) നയിയ്ക്കും.
കാനഡയിലെ വിവിധ പ്രൊവിൻസുകളിലെ ഹിന്ദു കുടുംബങ്ങളെ കോർത്തിണക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ കഴിഞ്ഞ നാല് വർഷക്കാലമായി ആദ്ധ്യാത്മിക പ്രഭാഷങ്ങൾ, പഠന ശിബിരങ്ങൾ, ആരോഗ്യപരവും,സാമ്പത്തീക, സാമൂഹിമ വിഷയങ്ങളെ കുറിച്ചുള്ള സെമിനാർ, “ഗുരുകുലം” പദ്ധതിയിലൂടെ കുട്ടികൾക്കായുള്ള വിവിധ പരിപാടികളും നടത്തിവരുന്നു. കാനഡയുടെ വിവിധഭാഗങ്ങളിലായി ചാപ്‌റ്ററുകൾ ഉള്ള കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ വനിതാ സമിതി കുട്ടികൾക്കും,വനിതകൾക്കുമായുള്ള പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധചെലുത്തുന്നത്. ധർമ്മവാണി എന്ന ഹൈന്ദവ മാസികയിലൂടെ കുട്ടികളുടെയും,മുതിർന്നവരുടെയും,കലാ സാഹിത്യ വാസനകൾ വളർത്തുന്നതിനും KHFC ശ്രദ്ധ ചെലുത്തുന്നു.
—