പമ്പ മലയാളി അസ്സോസ്സിയേഷൻ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീസ് പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് (പമ്പ) ക്രിസ്മസ് – പുതുവത്സരം ആഘോഷിച്ചു. പമ്പ പ്രസിഡെന്റ് റെവ ഫിലിപ്സ് മോടയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നിയുക്ത പ്രസിഡെന്റ് ജോൺ പണിക്കർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ഡോ. ഈപ്പൻ ഡാനിയേൽ മുഖ്യ സന്ദേശം നൽകി.

കോഓർഡിനേറ്റർ അലക്സ് തോമസ്, സുധ കർത്താ, വിൻസെൻറ്റ് ഇമ്മാനുവേൽ, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജോർജുകുട്ടി ലൂക്കോസ്, വത്സ തട്ടാർകുന്നേൽ, ബ്രിജിത് വിൻസെന്റ്, സുരേഷ് നായർ, മോഡി ജേക്കബ് എന്നിവർ ആശംസാ പ്രസംഗവും, സുമോദ് നെല്ലിക്കാല നന്ദി പ്രകാശനവും നടത്തി.

മേഴ്സി പണിക്കർ, രാജു പി ജോൺ, സുമോദ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനത്തെത്തുടർന്നു വിവിധ കലാപരിപാടികള്‍ നടന്നു .

പ്രസിഡന്റ് റവ. ഫിലിപ്സ് മോടയിൽ നിയുക്ത പ്രസിഡന്റ് ജോൺ പണിക്കർക്കു ഔദ്യോഗിക രേഖകൾ കൈമാറി, ജനറൽ സെക്രട്ടറി ജോർജ് ഓലിക്കലിനുവേണ്ടി ജോയിന്റ് സെക്രട്ടറി തോമസ് പോൾ ഔദ്യോഗിക രേഖകൾ സ്വീകരിച്ചു. ട്രഷററായി സുമോദ് തോമസ് നെല്ലിക്കാല അധികാരമേറ്റു.

അലക്സ് തോമസ് (വൈസ് പ്രസിഡന്റ്), തോമസ് പോൾ (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസിയേറ്റ് ട്രെഷറർ), ഫിലിപ്പോസ് ചെറിയാൻ (അക്കൗണ്ടന്റ്), ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിവരെ കൂടാതെ ചെയർ പേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), റെവ. ഫിലിപ്സ് മോടയിൽ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐ റ്റി കോഓർഡിനേറ്റർ), എബി മാത്യു (ലൈബ്രറി), ഈപ്പൻ ഡാനിയേൽ (ലിറ്റററി ആക്ടിവിറ്റീസ്), രാജു പി ജോൺ (മെമ്പർഷിപ്), മോൺസൺ വർഗീസ് (ഫണ്ട് റൈസിംഗ്), ജോയ് തട്ടാരംകുന്നേൽ (ഇൻഡോർ ഗെയിംസ്), ടിനു ജോൺസൻ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാർകുന്നേൽ (വിഷ്വൽ മീഡിയ), സെലിൻ ജോർജ്‌ (വിമന്‍സ് ഫോറം കോഓർഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിംഗ് കമ്മറ്റി ചെയർമാൻ) എന്നിവരെ കൂടാതെ റോണി വർഗീസ് (സ്പോർട്സ്), അഭിലാഷ് ജോൺ (പ്രോഗ്രാം കോഓർഡിനേറ്റർ), ജോർജ്കുട്ടി ലൂക്കോസ് (പി ർ ഓ ), വി വി ചെറിയാൻ (കമ്മ്യൂണിറ്റി സർവീസ്) ജയാ സുമോദ് (ചാരിറ്റി), ഡൊമനിക് ജേക്കബ് (ഫുഡ് കോഓർഡിനേറ്റർ) എന്നിവരെ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റയിലേക്കു തിരങ്ങെടുത്തു.

Print Friendly, PDF & Email

Leave a Comment

More News