തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ച് പ്രതിഷ്ഠയും ബൈബിൾ കൺവൻഷനും

എടത്വ: തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ച് പ്രതിഷ്ഠ ചടങ്ങ് ജനുവരി 15ന് വൈകിട്ട് 4ന് നടക്കും. സിഎസ്ഐ മദ്ധ്യ കേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നല്‍കും. തുടർന്ന് കുർബാന അർപ്പിക്കും.

16മുതൽ 18 വരെ നടക്കുന്ന ബൈബിൾ കൺവൻഷൻ ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. റവ. ചാർലി ജോൺസ്, സുവി. ജയിംസ് പോൾ, റവ. റെജി പി ജോസഫ് എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് സംഗീത ശുശ്രൂഷ ആരംഭിക്കുമെന്ന് സഭാ ശുശ്രൂഷകൻ സുവി. ഡെന്നി ദാനിയേല്‍ , കൈക്കാരൻ ജോർജ്ജ് തോമസ് എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News