എടത്വ: മഹാകവി കുമാരനാശൻ്റെ ചരമ ശതാബ്ദി ആചരണത്തിന് സമാപനം കുറിച്ചുകൊണ്ട് 2025 ജനുവരി 10ന് കുമരനാശാൻ്റെ ജന്മഗൃഹത്തിൽ നിന്നും ആരംഭിച്ച നവോത്ഥാന സന്ദേശ ജാഥ 16ന് പല്ലനയിൽ സമാപിക്കും. ജനുവരി 15 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാമങ്കരിയിൽ എത്തുന്ന സന്ദേശ യാത്രയുടെ പ്രചരണാർത്ഥം കാവാലം ബസ്റ്റാൻ്റിന് സമീപം ദേശ സേവിനി ലൈബ്രറിയും കുന്നുമ്മ നവധാര വായനശാലയും ,ആചരണ സമിതി താലൂക്ക് കമ്മിറ്റിയും സംയുക്തമായി നവോത്ഥാന സന്ദേശ യാത്രാപ്രചരണ സമ്മേളനം നടത്തി. സ്വീകരണ സമ്മേളന സ്വാഗത സംഘം രക്ഷാധികാരിയും കുട്ടനാട് എസ്.എൻ.ഡി.പി.യൂണയൻ കൺവീനറുമായ സന്തോഷ് ശാന്തി ഉൽഘാടനം ചെയ്തു. കുമാരനാശാൻ ശ്രീ നാരായണ ഗുരുവിൻ്റെ അർഹനായ ശിക്ഷ്യനും നവോത്ഥാനത്തിൻ്റെ നായകനും സാമൂഹ്യവിപ്ലവം സൃഷ്ടിച്ച മഹാകവിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കവിയും, ആചരണ സമിതി ജില്ലാ കമ്മറ്റി അംഗവുമായ മധു ചെങ്ങന്നൂർ മുഖ്യ പ്രസംഗം നടത്തി. താലൂക്ക് സമിതി സെക്രട്ടറി എൻ.ഐ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശ സേവിനി ലൈബ്രറി പ്രസിഡൻ്റ കെ.പി. ഷാജി, ആചരണ സമിതി എക്സിക്യൂട്ടീവ് കമ്മറ്റിയംഗവും സാഹിത്യകാരിയുമായ ജെസി അലക്സ്, വൈ. പ്രസിഡൻ്റ് സജി കാവാലം, ജോയിൻ്റ സെക്രട്ടറി സി.കെ.കൃഷ്ണകുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ പി.ആർ.സതീശൻ, ബിജു സേവ്യർ എന്നിവർ പ്രസംഗിച്ചു.
നവോത്ഥാന സന്ദേശ ജാഥയുടെ നാലാമത് പ്രചരണ സമ്മേളനം നാളെ 5 മണിക്ക് എടത്വാ ഗാന്ധി സക്വയറിൽ ആചരണ സമിതിയും റവ.ജോർജ് മാത്തൻ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്നു. കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറി വർഗ്ഗീസ് ജോർജ് ഉൽഘാടനം ചെയ്യും.റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതി പ്രസിഡൻ്റ് പ്രകാശ് പനവേലി, സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, കെ.പി.കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിക്കും.
ജനുവരി 15ന് രാവിലെ 9 മണി മുതൽ വെളിയനാട്,മങ്കൊമ്പ്, തലവടി വിദ്യാഭ്യാസ ഉപജില്ലയിലെ എൽ.പി., യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായി കുമരനാശാൻ കവിതാലാപന മത്സരം രാമങ്കരി എസ്.എൻ.ഡി.പി.ഹാളിൽ നടക്കുമെന്ന് ആചരണ സമിതി ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ. 8281755466.