കുണ്ടു കിണറ്റിലെ തവളകളുച്ചത്തിൽ
മണ്ഡൂക രാഗങ്ങൾ പാടുപ്പുളയ്ക്കവേ,
ഷണ്ഡനൊരുത്തനാ വാതിൽപ്പുറങ്ങളിൽ
കുന്തം പിടിച്ചൊരാ ദ്വാരകാ പാലകൻ
എന്തൊരു ചന്തമാണിപ്പാട്ടി നെന്നൊരു
ചിന്തയിൽ ഷണ്ഡൻ തല കുലുക്കീടവേ,
ഹന്ത ! മഹാരാജ പുംഗവൺ ക്രീഡയിൽ
പള്ളിയുറങ്ങുവാനെത്തീ യകങ്ങളിൽ !
അന്തഃപുരത്തിനു കാവലായ് നിർത്തിയ
ഷണ്ഡൻ ചിരിച്ചത് കുറ്റമായ് ഖഡ്ഗത്തിന്റെ
വെള്ളിപ്പുളപ്പിൽ തല തെറിച്ചപ്പോളും
പല്ലിളിച്ചാ മുഖം ചുമ്മാ റിമാണ്ടിലായ്