ആഘോഷം ഒഴിവാക്കി അഭയ കേന്ദ്രത്തില്‍ അഗതികൾക്ക് സ്നേഹവിരുന്ന് ഒരുക്കി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

അമ്പലപ്പുഴ: സേവനം മുഖമുദ്രയായ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സ്ഥാപകൻ അന്തരിച്ച മെൽവിൻ ജോൺസിന്റെ 146-ാംമത് ജന്മദിനം ലയൺസ് ക്ലബ് എടത്വ ടൗൺ കാരുണ്യ ദിനമായി ആചരിച്ചു.

അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തില്‍ നടന്ന സമ്മേളനത്തിൽ ക്ളബ് പ്രസിഡന്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലയൺ മോഡി കന്നേൽ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് കോർഡിനേറ്റർ ലയൺ വിൻസൺ ജോസഫ് കടുമത്തിൽ മുഖ്യ സന്ദേശം നല്കി. വിദേശ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ക്ളബിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ലയൺ ഗോകുൽ അനിൽകുമാറിനെയും സ്നേഹ വീട് ഡയറക്ടർ ആരിഫ് അടൂരിനെയും സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അനുമോദിച്ചു.

സ്നേഹ വിരുന്നിനുള്ള തുക സർവീസ് ചെയർപേഴ്സൺ ഷേർലി അനിൽ സ്നേഹവീട് വയോജന പരിപാലന കേന്ദ്രം അധികൃതര്‍ക്ക് കൈമാറി. മീഡിയ & കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ ലയൺ കെ ജയചന്ദ്രന്‍, രേഖ രവി, സജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കേക്ക് മുറിച്ച് സ്നേഹവീട് മക്കൾക്ക് മധുരം പങ്കിട്ടു.

വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച എടത്വ ടൗൺ ലയൺസ് ക്ലബ് ഭാരവാഹികളെ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, റീജിയൺ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, സോൺ ചെയർമാൻ സുരേഷ് ബാബു എന്നിവർ അഭിനന്ദിച്ചു.

1879 ജനുവരി 13-ന് അരിസോണയിലെ ഫോർട്ട് തോമസിൽ ജനിച്ച മെൽവിൻ ജോൺസ് 1913 ആയപ്പോഴേക്കും ചിക്കാഗോയിൽ സ്വന്തമായി ഒരു ഇൻഷുറൻസ് ഏജൻസി രൂപീകരിച്ചു. ഭാര്യയായ ചാമ്പ്യൻഷിപ്പ് ഗോൾഫ് കളിക്കാരിയായ റോസ് അമാൻഡ ഫ്രീമാന്റെ പിന്തുണയോടെയാണ് സേവന കേന്ദ്രീകൃതമായ ഒരു സംഘടനയ്ക്കുള്ള ആശയം ഉടലെടുത്തത്. രാജ്യവ്യാപകമായി നിരവധി സുഹൃത്തുക്കള്‍ക്ക് കത്തുകൾ എഴുതി. അംഗത്വത്തിൽ താൽപ്പര്യമുള്ള ബിസിനസുകാർ 1917 ജൂൺ 7ന് ഇല്ലിനോയിസിലെ ചിക്കാഗോയിൽ ഒത്തുകൂടി സ്ഥാപിച്ച അന്താരാഷ്ട്ര രാഷ്ട്രീയേതര സേവന സ്ഥാപനമാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ . ഇപ്പോൾ ആസ്ഥാനം ഇല്ലിനോയിസിലെ ഓക്ക് ബ്രൂക്കിലാണ്. ലോകത്തെ 196 രാജ്യങ്ങളിലായി 47,000 പ്രാദേശിക ക്ലബ്ബുകളും 1.8 ദശലക്ഷത്തിലധികം അംഗങ്ങളും ലയൺസ് ക്ലബ്ബിന് ഉണ്ട്.

Print Friendly, PDF & Email

Leave a Comment

More News