ഡാളസ് : പ്രവാസലോകത്തെ മാധ്യമ പ്രവർത്തകരുടെ പ്രോത്സാഹനത്തിനും വളർച്ചക്കും ഉപകാര പ്രഥമാകുന്ന മാധ്യമ സെമിനാറും വിവിധ പ്രോഗ്രാമുകളുമാണ് ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം ആസൂത്രണം ചെയ്തിതിരിക്കുന്നത്. മാർച്ച് 15 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് (US central time) പ്രഥമ സെമിനാറിന് തുടക്കം കുറിക്കും. അനുദിനം മാറികൊണ്ടിരിക്കുന്ന മാധ്യമ അന്തരിക്ഷത്തിൽ പത്ര പ്രവർത്തകരുടെ കടമകൾ, അഭിപ്രായ സ്വാതന്ത്ര്യം, സോഷ്യൽ മീഡീയ മൂലം സംഭവിക്കുന്ന ഗുണങ്ങളും ദോഷങ്ങളും, തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിലെ മുഖ്യ വിഷയങ്ങൾ. അതൊടൊപ്പം പ്രവാസി മലയാളികൾ ഇന്ന് അനുഭവിക്കുന്ന വിമാന ടിക്കറ്റുകളുടെ അമിത വർദ്ധനവ്, വസ്തുക്കളുടെ ക്രയവിക്രയത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അമിത നികുതി വർദ്ധനവ് തുടങ്ങിയ വിഷയങ്ങളും ഈ സെമിനാറിലെ ചർച്ചാ വിഷയങ്ങളായ് തെരഞ്ഞെടുത്തിട്ടുണ്ട്.
സാമൂഹ്യപ്രവർത്തകർ, ജനപ്രതിനിധികൾ, ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ജേണലിസ്റ്റുകൾ തുടങ്ങിയവരാണ് വിവിധ വിഷയങ്ങൾ അവതരിപ്പിക്കുകയും, സെമിനാറിൽ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നത്.
ഡാളസ് ചാപ്റ്ററിൻ്റെ ഭാരവാഹികളായ ജോജി വർഗ്ഗീസ് (പ്രസിഡൻ്റ് ), വിത്സൻ തരകൻ (വൈസ് പ്രസിഡന്റ്), ലിസാമ്മ സേവിയർ (സെക്രട്രറി) , രാജൂ തരകൻ (ട്രഷറർ), ബോർഡ് മെംമ്പറായ പി.സി. മാത്യൂ, പട്രീഷ ഉമാശങ്കർ, മീന ചിറ്റലപ്പള്ളി, പ്രഫസർ ജോയ് പല്ലാട്ടുമടം തുടങ്ങിയവരാണ് സെമിനാറിന് നേതൃത്വം വഹിക്കുന്നത്.
സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: ജോജി വഗ്ഗീസ് 972 897 7093
വാർത്ത അയച്ചത് : രാജൂ തരകൻ