മഹാശിവരാത്രിക്ക് മുമ്പ് ക്ഷേത്രത്തിൽ മോഷണം; നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം മോഷണം പോയി

പ്രതിനിധി ചിത്രം

ഗുജറാത്ത്: മഹാശിവരാത്രിയുടെ തലേന്ന് ഗുജറാത്തിലെ ദേവഭൂമി ദ്വാരകയിലെ ഹർഷദ് ബീച്ചിനടുത്തുള്ള ശ്രീ ഭിദ്ഭഞ്ജൻ ഭവനേശ്വർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ‘ശിവലിംഗം’ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് പോലീസ് വൻതോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

മോഷ്ടിക്കപ്പെട്ട ‘ശിവലിംഗം’ കണ്ടെത്തുന്നതിനായി സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് നിതേഷ് പാണ്ഡെ പറഞ്ഞു. ശിവലിംഗം കടലിൽ എറിഞ്ഞിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ടെന്നും അതിനാൽ സ്കൂബ ഡൈവർമാരുടെയും നീന്തൽ വിദഗ്ധരുടേയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭിദ്ഭഞ്ജൻ ഭവാനീശ്വർ മഹാദേവ് ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രത്തിൽ നിന്ന് ‘ശിവലിംഗം’ ആരോ മോഷ്ടിച്ചതായി പോലീസിനെ അറിയിച്ചിരുന്നു. സ്പെഷ്യല്‍ ടീമുകൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് എസ്പി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News