പത്തനംതിട്ട: പത്തനംതിട്ട പന്തളം കുരമ്പാലയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. മാവേലിക്കര ഇടപ്പോൺ സ്വദേശികളായ വിഷ്ണു, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവർക്കും ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ തീ പെട്ടെന്ന് അണയ്ക്കാൻ കഴിഞ്ഞു. കാറിന്റെ മുൻവശത്തേക്ക് തീ പടർന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ തീ അണയ്ക്കാൻ നാട്ടുകാർക്ക് കഴിഞ്ഞു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
അതേസമയം, കോഴിക്കോട് താമരശ്ശേരിക്ക് സമീപം ഒരു കാർ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരായ ചേലബ്ര സ്വദേശികളായ റഹീസ്, റിയാസ്, ബസ് യാത്രക്കാരായ അടിവാരം സ്വദേശി ആദ്ര, കൈതപ്പൊയിൽ സ്വദേശി അനുഷ എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.